More

  ഏഴു വര്‍ഷത്തെ പ്രണയം, സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറി; ജീവനൊടുക്കി അര്‍ച്ചന: റംസിക്ക് ശേഷം മറ്റൊരു നോവ്

  Latest News

  ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് എന്താണ് ചർച്ച നടത്തിയത്; രണ്ടു മണി മുതൽ അഞ്ചു മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വ്യക്തമാവും:...

  ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് നടത്തിയ ചർച്ച എന്താണെന്ന ചോദ്യവുമായി മുസ്ലീം ലീഗ് കാസർകോട്...

  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളോട് സ്വാശ്രയ ഫീസ് വാങ്ങാനുള്ള നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സതീശൻ പാച്ചേനി

  കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളോട് സ്വാശ്രയ നിരക്കിൽ ഫീസ് വാങ്ങാനുള്ള അധികൃതരുടെ നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ...

  തബ് ലീഗ് ജമാഅത്ത്: വിദേശപൗരന്മാര്‍ക്കെതിരെ ചുമത്തിയ നരഹത്യയ്ക്കും കൊലപാതകത്തിനുമുള്ള കേസ് പിന്‍വലിച്ചുവെന്ന് മുംബൈ പൊലീസ്

  മുംബൈ: തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 20 വിദേശികള്‍ക്കെതിരായി, മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും, കൊലപാതകത്തിനും ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതായി മുംബെ പൊലീസ്. ഇക്കാര്യം മുംബൈ പൊലീസ്...

  കൊല്ലം കൊട്ടിയത്ത് വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭച്ഛിദ്രം നടത്തി കാമുകന്‍ വഞ്ചിച്ചതില്‍ മനംനൊന്ത് റംസിയെന്ന പെണ്‍കുട്ടി ജീവനൊടുക്കിയതിനു പിന്നാലെ കായംകുളം ആറാട്ടുപുഴയിലും സമാനസംഭവം. വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍ നിന്നു പിന്‍മാറിയതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബിഎസ്‌സി നഴ്‌സിങ് അവസാന വർഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) ആണ് മരിച്ചത്. യുവാവിന്റെ വീട്ടില്‍ മറ്റൊരു വിവാഹത്തിന്റെ നിശ്ചയചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി വാട്‌സാപ്പില്‍ മരിക്കുകയാണെന്ന സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇന്നലെ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചതിനു പിന്നാലെയാണു സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

  പെണ്‍കുട്ടി പ്രണയം സംബന്ധിച്ച് സുഹൃത്തിനോടു സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്. അര്‍ച്ചന സ്‌കൂളില്‍ പഠിക്കുമ്പോഴാണു സ്‌കൂളിനു സമീപത്തു തന്നെ താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. പെണ്‍കുട്ടി പ്ലസ്ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിപ്പിച്ചു നല്‍കാനാവില്ലെന്നും പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്നും പറഞ്ഞു പിതാവ് മടക്കിയയച്ചു. ബിഎസ്‌സി നഴ്‌സിങ് പഠിക്കുന്ന കാലയളവിലും ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ വിദേശത്തു പോയ യുവാവ് സാമ്പത്തികമായി ഉയര്‍ച്ച നേടി. ഇതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാനായി ശ്രമമെന്നാണ് കുടുംബം ആരോപിക്കുന്നത്.

  പെണ്‍കുട്ടി വിവാഹക്കാര്യം പറഞ്ഞപ്പോള്‍ സ്ത്രീധനം എത്ര നല്‍കുമെന്നായിരുന്നു യുവാവിന്റെ ചോദ്യം. 30 പവന്‍ സ്വര്‍ണം നല്‍കാമെന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചു. കൂലിപ്പണിക്കാരനായ പിതാവിന് അധികം പണം നല്‍കി വിവാഹം കഴിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹം നടത്തുന്നതിന് തീരുമാനിച്ച് ഉറപ്പിച്ച ദിവസമാണ് ജീവനൊടുക്കാൻ അർച്ചന തെരെഞ്ഞെടുത്തത്. താന്‍ മരിക്കാന്‍ പോകുന്നതായി വെള്ളിയാഴ്ച യുവാവിനു പെണ്‍കുട്ടി വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. സന്ദേശം യുവാവ് കണ്ടെന്ന് ഉറപ്പു വരുത്തി മെസേജ് ഡലീറ്റ് ചെയ്തു.
  (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  തബ് ലീഗ് ജമാഅത്ത്: വിദേശപൗരന്മാര്‍ക്കെതിരെ ചുമത്തിയ നരഹത്യയ്ക്കും കൊലപാതകത്തിനുമുള്ള കേസ് പിന്‍വലിച്ചുവെന്ന് മുംബൈ പൊലീസ്

  മുംബൈ: തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 20 വിദേശികള്‍ക്കെതിരായി, മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും, കൊലപാതകത്തിനും ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതായി മുംബെ പൊലീസ്. ഇക്കാര്യം മുംബൈ പൊലീസ്...

  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളോട് സ്വാശ്രയ ഫീസ് വാങ്ങാനുള്ള നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സതീശൻ പാച്ചേനി

  കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളോട് സ്വാശ്രയ നിരക്കിൽ ഫീസ് വാങ്ങാനുള്ള അധികൃതരുടെ നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി....

  കോവിഡ് വ്യാപനം കൂടുന്നു; കര്‍ശന നടപടികളുമായി യുഎഇ, രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

  കോവിഡ് വ്യാപനം തടയാനുള്ള കടുത്ത നടപടികളുടെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങളുമായി യു.എ.ഇ. വീടുകളിലെ ഒത്തുചേരല്‍ 10 പേരില്‍ പരിമിതപ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരില്‍ കൂടാന്‍ പാടില്ലെന്ന്...

  സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന ഇന്ത്യക്കാരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി

  റിയാദ്: വിവിധ കേസുകളില്‍ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ്...

  ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് എന്താണ് ചർച്ച നടത്തിയത്; രണ്ടു മണി മുതൽ അഞ്ചു മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വ്യക്തമാവും:...

  ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് നടത്തിയ ചർച്ച എന്താണെന്ന ചോദ്യവുമായി മുസ്ലീം ലീഗ് കാസർകോട് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി....
  - Advertisement -

  More Articles Like This

  - Advertisement -