എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ തീയതി തീരുമാനിച്ചു

0
104

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്താനുള്ള എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ തീയതി പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഇനി നടത്താനുള്ള കണക്ക് പരീക്ഷ മെയ് 26ന് നടത്തും. 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി വിഷയങ്ങളിലും പരീക്ഷ നടത്തും. എല്ലാ പരീക്ഷകളും ഉച്ച കഴിഞ്ഞാണ്.

ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെ വരെ നടത്തും. രാവിലെയാണ് പരീക്ഷ. 29,30 തീയതികളിലെ പ്ലസ് വണ്‍ പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം നടത്തും. ഇനി നാല് പരീക്ഷകള്‍ വീതമാണ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ നടത്താനുള്ളത്. ഇതുവരെ നടത്തിയ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയ ക്യാമ്ബുകള്‍ ഇന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here