എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റാൻ സാധ്യത; ലോക്ക് ഡ‌ൗണ്‍ നാലാം ഘട്ടം സംസ്ഥാനം എങ്ങനെ നടപ്പിലാക്കുമെന്ന് ഇന്നറിയാം

0
144

തിരുവനന്തപുരം: മെയ് 26-ന് തുടങ്ങാനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റാൻ സാധ്യത. മെയ് 31- വരെ സ്കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാലാണ് പരീക്ഷകൾ മാറ്റി വീണ്ടും വെക്കാൻ തീരുമാനിക്കുന്നത്.

അതെ സമയം സംസ്ഥാനത്ത് നാലാംഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ഇന്നറിയാം. ട്രെയിന്‍, ബസ് സര്‍വീസുകള്‍ വ്യാപകമായി നടത്തണോ എന്നതിലും അന്തര്‍-ജില്ലാ-സംസ്ഥാന യാത്രകള്‍ എന്തെല്ലാം നിബന്ധനകള്‍ക്ക് വിധേയമായി വേണമെന്നതിലും ഇന്ന് തീരുമാനമാകും.

കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗരേഖ സംസ്ഥാനം പുറത്തിറക്കുക. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളും ബഫര്‍ സോണുകളും സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും, എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഒരു കാരണവശാലും വെള്ളം ചേര്‍ക്കരുത് എന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ സാഹചര്യത്തിൽ കേരത്തിന് പരീക്ഷകൾ മാറ്റി വെക്കേണ്ടി വരും.

മെയ് 31-ന് ശേഷം എപ്പോള്‍ പരീക്ഷകള്‍ നടത്താനാകുമെന്നതും, അങ്ങനെ നടത്തുമ്ബോള്‍ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ വേണം എന്നതും, അതിന് വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എന്താകണം എന്നതും ചര്‍ച്ച ചെയ്യാനാണ് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്. ഇത് വരെ പൂര്‍ത്തിയായ എസ്.എസ്.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണയം ഇന്ന് തുടങ്ങുകയാണ്.

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികള്‍ക്കായി കുട്ടികളെ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അഡ്മിഷനായി പോര്‍ട്ടല്‍ സംവിധാനം തയ്യാറാകുന്ന മുറയ്ക്ക് അപ്രകാരം അഡ്മിഷന്‍ നേടാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here