എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ: ചോദ്യങ്ങളിൽ അധിക ഓപ്ഷന്‍; തിരഞ്ഞെടുത്ത് ഉത്തരമെഴുതാം

0
24

മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ മാര്‍ഗനിര്‍ദേശമായി. വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം ചോദ്യപേപ്പറില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും പരീക്ഷ.

അധിക ഓപ്ഷന്‍ അനുവദിക്കുന്നതിനാല്‍ ചോദ്യങ്ങളുടെ എണ്ണവും വര്‍ധിക്കുന്നതുകൊണ്ട് കൂള്‍ ഓഫ് ടൈം വര്‍ധിപ്പിക്കുമെന്നും മാതൃകാ ചോദ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റുകളിലൂടെ ലഭ്യമാക്കി മാതൃകാ പരീക്ഷ നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here