തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മേയ് പത്തിന് ശേഷം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) മോല്‍നോട്ട സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.വേണ്ടിവന്നാല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയും ഉച്ചക്കുമായി നടത്തും. നിലവില്‍ ഇവ ഒന്നിച്ച് രാവിലെയാണ് നടത്തുന്നത്. മൂല്യനിര്‍ണയം കേന്ദ്രീകൃതമായി തന്നെ നടത്തും.
ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഇവിടങ്ങളിലെ ലോക്ഡൗണ്‍ ഇളവും ഹോട്സ്പോട്ട് കേന്ദ്രങ്ങളും കൂടി പരിഗണിച്ചായിരിക്കും പരീക്ഷാതിയതി തീരുമാനിക്കുക.കൂടുതല്‍ ക്ലാസ് മുറികള്‍ ഒരുക്കി മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കും