എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു

0
93

തൃശൂര്‍: ചെറുതുരുത്തിയില്‍ എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനിടെ വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശിയായ ഹംസയ്ക്കാണ് കയ്യില്‍ കടിയേറ്റത്. ചെറുതുരുത്തി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം. പരീക്ഷ തുടങ്ങി അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് തെരുവുനായ വാതിലൂടെ പരീക്ഷാഹാളിനകത്തേക്ക് കയറിയത്. വാതിലിനോട് ചേര്‍ന്ന് ഇരിക്കുന്ന ഹംസയുടെ കൈക്കാണ് കടിയേറ്റത്. ഉടന്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും, മറ്റ് അധ്യാപകരും എത്തി നായയെ ഓടിക്കുകയും വാതില്‍ അടയ്ക്കുകയും ചെയ്തു.വിദ്യാര്‍ഥിയെ ഉടന്‍ തന്നെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തച്ച്‌ ചികിത്സ നല്‍കിയ ശേഷം പരീക്ഷാ ഹാളിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here