More

  ഇന്ത്യയുടെ ലോകകപ്പ് വിജയം: ഒത്തുകളിയാണെന്ന ആരോപണത്തിന് തെളിവുകളില്ലാ, അന്വേഷണം അവസാനിപ്പിച്ച് ശ്രീലങ്കന്‍ പൊലീസ്

  Latest News

  എന്തിനാണ് എന്റെ വീട് ആക്രമിച്ചത്, ഞാൻ എന്ത് തെറ്റ് ചെയ്‌തു? കഴിഞ്ഞ ദിവസത്തെ കലാപത്തിൽ വീട് അക്രമിച്ചവരോട് ബംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ

  കഴിഞ്ഞ ദിവസം ബംഗളൂരുവിലുണ്ടായ കലാപത്തിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് അക്രമകാരികൾ നശിപ്പിച്ചിരുന്നു, ഇതിനെതിരെ എംഎൽഎ നേരിട്ട് രംഗത്ത് വന്നു....

  രാജസ്ഥാനിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ബിജെപിയുടെ അവിശ്വാസ പ്രമേയം പൊളിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

  രാജസ്ഥാനിൽ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും, കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയമാണ് നാളത്തെ പ്രധാന ആകർഷണം. കോൺഗ്രസിൽ ഇടക്കാലത്ത് രൂപംകൊണ്ട...

  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ, പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; വരുന്നത് കടുത്ത ജാഗ്രതയുടെ...

  കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ 1564 കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും കൂടുതൽ കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ...

  കൊളംബോ: 2011 നടന്ന ഇന്ത്യ ശ്രിലങ്ക ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണത്തിന്‍മേലുള്ള അന്വേഷണം ശ്രീലങ്കന്‍ പൊലീസ് അവസാനിപ്പിച്ചു.
  കേസില്‍ മതിയായ തെളിവുകളോന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. മുന്‍ ലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നതായി ആരോപിച്ചത്. എന്നാല്‍ തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിരുന്നില്ല.

  ആരോപണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ കായിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കായിക മന്ത്രാലയത്തിനു കീഴിലുള്ള പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനായിരുന്നു ചുമതല. 2011ലെ ലോകകപ്പ് ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര, അന്ന് ടീമില്‍ അംഗമായിരുന്ന മഹേല ജയവര്‍ധനെ, മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദ ഡിസില്‍വ, ലോകകപ്പിലെ ഓപ്പണറായിരുന്ന ഉപുല്‍ തരംഗ എന്നിവരെയെല്ലാം പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

  എന്നാല്‍ ഇവരില്‍ നിന്നും സംശായ്സപദമായി ഒന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് അന്വേഷണം മതിയാക്കാന്‍ പോലീസ് തീരുമാനിച്ചത്. സങ്കക്കാരയെ എട്ടു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെ ലങ്കയില്‍ പ്രതിഷേധവുമുയര്‍ന്നിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ മുന്‍ ഇതിഹാസ താരങ്ങളെ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

  ചോദ്യം ചെയ്യലില്‍ എല്ലാവരുടെയും വിശദീകരണത്തില്‍ തൃപ്തരാണെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നുമാണ് മുതിര്‍ന്ന പോലീസ് ഒഫീഷ്യല്‍ അറിയിച്ചത്. ലോകകപ്പ് ഫൈനലില്‍ ടീമില്‍ വരുത്തിയ ചില മാറ്റങ്ങള്‍ക്കു ന്യായമായ വിശദീകരണം നല്‍കാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. തെറ്റ് ചെയ്തതായി തെളിവുകകളൊന്നും തങ്ങള്‍ക്കു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.

  2011ല്‍ ലങ്കന്‍ ടീമിന്റെ മുഖ്യ സെക്ടറായിരുന്ന ഡിസില്‍വയെ രണ്ടു ദിവസം മുമ്ബ് പോലീസ് ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇന്ത്യ ലോകകപ്പ് ഫൈനലില്‍ ശരിയായ രീതിയില്‍ തന്നെയാണ് ജയിച്ചതെന്നാണ് ഡിസില്‍വ വ്യക്തമാക്കിയത്. ലോകകപ്പ് ഫൈനലിനെതിരായ ഒത്തുകളിയാരോപണം ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലുള്ളവരോടു ചെയ്യുന്ന അനീതിയാണെന്നും അന്വേഷണത്തിലൂടെ സംശയത്തിന്റെ പുകമറ നീക്കണമെന്നും ഡിസില്‍വ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

  അതേസമയം, ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്കു വില്‍ക്കുകയായിരുന്നുവെന്നായിരുന്നു അലുത്ഗമഗെ തുറന്നടിച്ചത്. ലങ്കയായിരുന്നു അന്നു ചാംപ്യന്മാരാവേണ്ടിയിരുന്നത്. എന്നാല്‍ നമ്മള്‍ കിരീടം ഇന്ത്യക്കു വിറ്റു. താരങ്ങളെയൊന്നും ഇതുമായി ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ഒരു വിഭാഗത്തിന് ഒത്തുകളിയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന് കൊവിഡ് രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രിനരേന്ദ്രമോദിയോടൊപ്പം നൃത്യ ഗോപാല്‍ ദാസ് വിശിഷ്ടാതിഥിയായി വേദി പങ്കിട്ടിരുന്നു

  യുപി: രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 5ന് നടന്ന രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി...

  രാജസ്ഥാനിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ബിജെപിയുടെ അവിശ്വാസ പ്രമേയം പൊളിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

  രാജസ്ഥാനിൽ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും, കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയമാണ് നാളത്തെ പ്രധാന ആകർഷണം. കോൺഗ്രസിൽ ഇടക്കാലത്ത് രൂപംകൊണ്ട വിമത നീക്കത്തിൽ പ്രതീക്ഷ അർപ്പിച്ചാണ് ബിജെപി...

  കുലസ്ത്രീ വിളി മുതല്‍ പച്ചത്തെറി വരെ,മുഖ്യമന്ത്രിക്ക് നടി ലക്ഷ്മി പ്രിയയുടെ തുറന്ന കത്ത്

  കൊച്ചി; സി.പി.എം പാര്‍ട്ടി അണികളുടെ സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് തുറന്നകത്തുമായി നടി ലക്ഷ്മി പ്രിയ രംഗത്ത്. അങ്ങയുടെ പാര്‍ട്ടി അണികളില്‍ നിന്നും നല്ല രീതിയില്‍ സൈബര്‍ അറ്റാക്ക്...

  എസ്ഡിപിഐയെ നിരോധിക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത്

  ബെംഗ്ലൂരു; ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കര്‍ണാടക കത്തയച്ചത്. എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ...

  സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60...
  - Advertisement -

  More Articles Like This

  - Advertisement -