ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിൻകരയെ ഫെയിസ്ബുക്കിൽ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തിൽ ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി മാപ്പ് പറഞ്ഞ് തടിയൂരി

0
72

സുപ്രസിദ്ധ മനുഷ്യാവകാശ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയെ ഫെയിസ്ബുക്കിൽ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പൻ മാപ്പ് പറഞ്ഞ് തടിയൂരി, നെയ്യാറ്റിൻകര പൊലീസ് സ്റേഷനിലെത്തിയാണ് ഇയാൾ മാപ്പ് പറഞ്ഞത്, ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകാവ്യായിരുന്നു. ശ്രീജ തന്നെയാണ് ഇക്കാര്യം ഫെയിസ്ബുക്കിൽ അറിയിച്ചത്. ഇനി ഇങ്ങനെയൊന്നും ചെയ്യില്ല സാറേ എന്ന് പറഞ്ഞ് ഇയാൾ പൊട്ടിക്കരഞ്ഞതായി ശ്രീജ ഫെയിസ്ബുക്കിൽ കുറിച്ചു.

ശ്രീജയുടെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇതാരെന്നോർമ്മയില്ലേ സുഹൃത്തുക്കളേ ..?

കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പൻ…

ഈ നിൽപ് എവിടെയെന്നറിയുമോ?

നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ…

എന്തിനാണെന്നറിയുമോ?

ഫേസ്‌ബുക്കിൽ എനിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കുറ്റത്തിന്‌ നെയ്യാറ്റിൻകര പോലീസ് കട്ടപ്പനയിൽ നിന്ന് വിളിച്ചു വരുത്തിതാണ്. നെയ്യാറ്റിൻകര സർക്കിൾ ഇൻസ്‌പെക്ടറുടെ മുന്നിൽ “ഇനി ഇങ്ങനൊന്നും ചെയ്യില്ല സാറേ” എന്ന് കരഞ്ഞു കൊണ്ട് എന്റെ നേർക്ക്‌ ഒരു കൊട്ട മാപ്പ് ഇറക്കി വച്ച് കൈ കെട്ടി നിൽക്കുന്ന ഈ സംഘി ഇനി ജീവിതത്തിലൊരിക്കലും സ്ത്രീകളെ തെറി പറയില്ല എന്നെനിക്കുറപ്പുണ്ട്.

തെറിവീരന്മാർക്ക് ബ്ലോക്കല്ല ഉത്തരം നിയമനടപടികൾ തന്നെയാണ്. തെറി വിളിച്ച് നാവടപ്പിക്കാൻ ശ്രമിക്കരുത് സംഘികളേ നടക്കില്ലത്.

കൂടെ നിന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here