ബാർ കോഴക്കേസ്; രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്‌പീക്കർ അനുമതി നൽകി

0
10

ബാർ കോഴക്കേസിൽ ആരോപണ വിധേയനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണത്തിന് സ്‌പീക്കർ ശ്രീരാമകൃഷ്ണൻ അനുമതി നൽകി. പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്ക് ഒരു കോടി രൂപ കൈക്കൂലി നൽകിയെന്ന് ബാർ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു, ഇതാണ് അന്വേഷിക്കുന്നത്. ഇതിൽ രഹസ്യാന്വേഷണം നടത്തി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകുകയും തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

അതേസമയം ബിജു രമേശിന്റെ ആരോപണങ്ങളെ രമേശ് ചെന്നിത്തല നിഷേധിച്ചിരുന്നു, ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്‌തു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബിജു രമേശിന്റേതെന്നാണ് ചെന്നിത്തലയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here