ഗുജറാത്തിലെ കുതിരക്കച്ചവടത്തിന് സോണിയാ ഗാന്ധിയുടെ മധുര പ്രതികാരം; ബിജെപിയുടെ രാജ്യസഭാ മോഹങ്ങൾക്ക് സോണിയയുടെ ‘ചെക്ക്’

0
4263

രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എന്ത് കൊടുത്തും രാജ്യസഭയിലും ഭൂരിപക്ഷം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനായി ഗുജറാത്തിലടക്കം നിരവധി കോൺഗ്രസ് എംഎൽമാരെ ബിജെപി ഇതിനോടകം ചാക്കിലാക്കി കഴിഞ്ഞിരിക്കുകയാണ്. ഗുജറാത്തിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാരാണ് രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്. കൂടുമാറ്റങ്ങൾക്ക് സ്ഥിരമായ കർണാടകത്തിലും സമാന നീക്കങ്ങൾക്ക് ബിജെപി ശ്രമം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ കർണാടകയിലെ ബിജെപി ശ്രമങ്ങൾക്ക് ആദ്യമേ തടയിട്ടിരിക്കുകയണ് സോണിയാ ഗാന്ധി. ഗുജറാത്തിൽ നിന്ന് മൂന്ന് പേരെ രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ് എംഎൽമാരെ ചാക്കിട്ട് പിടിക്കുന്ന ബിജെപിക്ക് ചുട്ട മറുപടിയാണ് കർണാടകയിൽ സോണിയ ഗാന്ധി നൽകിയത്.

കർണാടകത്തിൽ നാല് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നിലവിലെ സീറ്റ് നില അനുസരിച്ച് ഒരു സീറ്റിൽ കോൺഗ്രസിന് എളുപ്പം വിജയിക്കാൻ സാധിക്കും. 48 വോട്ടുകളാണ് ഒരു സീറ്റിൽ വിജയിക്കാൻ ആവശ്യം. കോൺഗ്രസിന് 65 അംഗങ്ങളാണ് ഉള്ളത്. അതേസമയം സീറ്റ് നില അനുസരിച്ച് ബിജെപിക്ക് രണ്ട് സീറ്റുകളിൽ വിജയം ഉറപ്പാണ്. 117 അംഗങ്ങളാണ് ബിജെപിക്കുള്ളത്. നാലാം സീറ്റിലേക്ക് വിജയിക്കാനുള്ള അംഗബലം ഇരു പാർട്ടികൾക്കുമില്ല. മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

15 വോട്ടുകൾ കൂടി ലഭിച്ചാൽ മാത്രമേ മൂന്നാമത്തെ സീറ്റിൽ ബിജെപിക്ക് വിജയിക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ കോൺഗ്രസിലേയും ജെഡിഎസിലേയും വിമത നേതാക്കളെ ചാടിക്കാനുള്ള ശ്രമങ്ങൾ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. എന്നാൽ ബിജെപിയുടെ മോഹങ്ങൾക്ക് തടയിട്ടിരിക്കുകയാണ് ജെഡിഎസും കോൺഗ്രസും. തിരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥിയായി എച്ച്ഡി ദേവഗൗഡയെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സോണിയാ ഗാന്ധി. എച്ച് ഡി ദേവഗൗഡ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ദേവഗൗഡയുടെ മകന്‍ എച്ച്.ഡി കുമാരസ്വാമി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

‘മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പാര്‍ട്ടി നിയമസഭാംഗങ്ങളായ സോണിയ ഗാന്ധിജിയുടെയും നിരവധി ദേശീയ നേതാക്കളുടെയും അഭ്യര്‍ഥന മാനിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. അദ്ദേഹം നാളെ നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കും. നന്ദി ശ്രീ ദേവഗൗഡ, എല്ലാവരുടെയും അഭിപ്രായം മാനിച്ചതിന്’, മുന്‍ കര്‍ണാടക മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമി ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പിൽ ദേവഗൗഡയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുമുണ്ട്. 45 വോട്ടുകളാണ് വിജയിക്കാനായി വേണ്ടത്. 34 എം.എല്‍.എമാരുള്ള ജെ.ഡി.എസിന് 11 വോട്ടുകള്‍ക്കൂടി ആവശ്യമുണ്ട്. ഗൗഡയെ കളത്തിലിറക്കിയാല്‍ ഇത് എളുപ്പം നേടാനാവുമെന്നാണ് കണക്കുകൂട്ടലുകള്‍.ദേവഗൗഡ മത്സരിക്കുകയാണെങ്കിൽ ബിജെപി കുതിരക്കച്ചവട നീക്കത്തിലേക്ക് പോകില്ലെന്ന് കോൺഗ്രസ് കണക്കാക്കുന്നു. ദേവഗൗഡയ്ക്കെതിരായ നീക്കം ഗൗഡ വിഭാഗത്തിനിടയിൽ അതൃപ്തിക്ക് വഴിവെക്കുന്ന ഭയം ബിജെപിക്കുണ്ട്. ഇത് കൂടി മുന്നിൽ കണ്ടാണ് സോണിയാ ഗാന്ധ ചരടുവലിച്ചത്.

CONTENT: Sonia Gandhi to block BJP’s Rajya Sabha moves

LEAVE A REPLY

Please enter your comment!
Please enter your name here