കേരള സർക്കാർ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ശ്രീനാരയണ ഗുരു ഓപ്പൺ സർവകലാശാല കടലാസിൽ, യുജിസി അംഗീകാരം ലഭിക്കാത്തത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ വന്ന ഹരജിയിൽ കോടതി സർവകലാശാലയുടെ പ്രവർത്തനം തടയുകയായിരുന്നു. നിലവിൽ മറ്റു സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികളെ ഓപ്പൺ സർവകലാശാലയിലേക്ക് മാറ്റാനായിരുന്നു സർക്കാർ പദ്ധതി, എന്നാൽ യുജിസി അംഗീകാരമില്ലാതെ വിദ്യാർത്ഥികളെ മാറ്റരുതെന്ന് കോടതി നിർദേശം നൽകുകയായിരുന്നു, ഇതോടെ മതിയായ സംവിധാനങ്ങൾ ഇല്ലാതെയാണ് സർക്കാർ ഓപ്പൺ യൂനിവേഴ്സിറ്റി ആരംഭിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്.