ബിജെപിയെ തളർത്താൻ സംസ്ഥാനങ്ങളിൽ മതേതര കക്ഷികളുമായി സഖ്യം രൂപീകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബീഹാർ മാതൃകയിൽ സഖ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം, ബിഹാറിൽ സിപിഎം സിപിഐ എന്നീ കക്ഷികൾ കോൺഗ്രസും ആർജെഡിയുമായി സഖ്യത്തിലാണ്. ബിജെപിയെ സംസ്ഥാനങ്ങളിൽ ക്ഷീണിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു, കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് നിലവിൽ ചർച്ചക്ക് കൊണ്ടുവരൻ ഉദ്ദേശിക്കുന്നില്ലെന്നും അത് നിലവിലെ ബിജെപി വിരുദ്ധ പോരാട്ടത്തെ ക്ഷീണിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.