കോവിഡ് നിരീക്ഷണത്തിലുള്ള മുസ്​ലിം സഹോദരങ്ങള്‍ക്ക് നോമ്പ് തുറ വിഭവങ്ങളും ഇടയത്താഴവും തയ്യാറാക്കി ശ്രീ മാതാ വൈഷ്ണോദേവി ക്ഷേത്രം

0
95

കാശ്മീർ: ക്വാറന്റീന്‍ കഴിയുന്ന മുസ്​ലിം സഹോദരങ്ങള്‍ക്ക് നോമ്പ് തുറ വിഭവങ്ങളും ഇടയത്താഴവും തയ്യാറാക്കി ശ്രീ മാതാ വൈഷ്ണോദേവി ക്ഷേത്രം.ജമ്മുകാശ്മീരിലാണ് മതസൗഹാർദ്ദത്തിന്റെ സന്ദേശം നൽകുന്ന ഈ സംഭവം. ജമ്മുകശ്മീരിലെ കട്ട്റയിലെ ആശിര്‍വാദ് ഭവനിലുള്ളവര്‍ക്കായാണ് വൈഷ്ണോദേവി ക്ഷേത്രത്തില്‍ നോമ്പ്തുറ വിഭവങ്ങളും ഇടയത്താഴവും തയ്യാറാക്കി നല്‍കുന്നത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജമ്മുകശ്മീര്‍ സ്വദേശികളെ സര്‍ക്കാര്‍ തിരികെയെത്തിക്കുകയാണ്. ഇവരെയെല്ലാം ഉള്‍ക്കാള്ളാവുന്നതലത്തില്‍ ആശീര്‍വാദ് ഭവന്‍ മാര്‍ച്ച്‌ മാസം മുതല്‍ ക്വാറന്‍റീന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുകയായിരുന്നു. 500 പേരാണ് ഇവിടെ ക്വാറന്റീനില്‍ കഴിയുന്നത്. തിരികെയെത്തിയവരില്‍ കൂടുതല്‍ പേരും റമദാന്‍ നോമ്പ് അനുഷ്ഠിക്കുന്നവരാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവര്‍ക്കായി നോമ്പ് തുറ വിഭവങ്ങളൊരുക്കിയെതെന്നും ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ രമേഷ് കുമാര്‍ പറഞ്ഞു.

keyword:

LEAVE A REPLY

Please enter your comment!
Please enter your name here