More

    ലോകം കോവിഡില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഉത്തരകൊറിയയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    പ്യോങ്യാംഗ്: ലോകമെങ്ങും കോവിഡ് പ്രതിസന്ധി , പക്ഷെ ഉത്തര കൊറിയ പുതിയ പ്രഖ്യാപനം കൊണ്ട് ലോകത്തെ ഞെട്ടിച്ച് കളഞ്ഞിരിക്കുന്നു. വൈറസ് വ്യാപനം പൂര്‍ണമായും തടഞ്ഞുവെന്നാണ് ഉത്തര കൊറിയയില്‍ നിന്നുള്ള വാര്‍ത്ത. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം തിളക്കമാര്‍ന്ന വിജയം കൈവരിച്ചുവെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പറഞ്ഞു.

    പോളിറ്റ് ബ്യൂറോ യോഗത്തില്‍ സംസാരിക്കവെയാണ് കിം ഈ കാര്യം പറഞ്ഞത്.മാരകമായ വൈറസിന്റെ കടന്നുകയറ്റം രാജ്യം തടഞ്ഞതായും സ്ഥിരമായ സാഹചര്യം നിലനിറുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതേ ഉത്തര കൊറിയ ആറ് മാസം മുമ്പ് തന്നെ അതിര്‍ത്തികള്‍ അടച്ചു പ്രതിരോധം തീര്‍ത്തിരുന്നു. വ്യാഴാഴ്ച നടന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ കിം ദേശീയ അടിയന്തര പകര്‍ച്ചവ്യാധി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിശകലനം ചെയ്തതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വൈറസ് വ്യാപനം തടയാനായെങ്കിലും അയല്‍ രാജ്യങ്ങളില്‍ കോവിഡ് ഭീഷണി കാരണം പരമാവധി ജാഗ്രത പാലിക്കണമെന്നും കിം ആവശ്യപ്പെട്ടു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -