More

    ഒടുവിൽ ശിവശങ്കർ പുറത്തേക്ക്

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ലഗേജ് സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. എന്നാല്‍ ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിട്ടില്ല. മിര്‍ മുഹമ്മദ് ഐ.എ.എസിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അധിക ചുമതല നല്‍കി.

    സ്പ്രിംഗ്‌ളര്‍ ഇടപാട് മുതല്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന്റെ നിയമനം വരെ ആരോപണം നേരിടുന്ന ശിവശങ്കറെ ഐ.ടി വകുപ്പില്‍ നിന്ന് നീക്കാത്തതും സംശയം സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പ് കൂടിയാണ് ഐ.ടി. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് ശിവശങ്കര്‍.

    ഐടി സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്താണ്, സ്വപ്‌ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ ഉന്നത പദവിയില്‍ നിയമിച്ചത് എന്നാണ് ആക്ഷേപം ഉയര്‍ന്നത്. കൂടാതെ ഐടി സെക്രട്ടറി സ്വപ്‌നയുടെ ഫ്‌ലാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നു എന്നും ആരോപണമുണ്ട്. പലകാര്യങ്ങള്‍ക്കും സ്വപ്‌ന ഐടി സെക്രട്ടറിയുടെ സഹായം തേടിയിരുന്നതായി സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -