മകൻ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടില്ല’; അങ്കമാലിയിൽ നവജാത ശിശുവിനെ തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി ഷൈജുവിന്‍റെ അമ്മ

0
161

കൊച്ചി അങ്കമാലി പാലിയേക്കരയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ അശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെൺകു‌ഞ്ഞ്. അതിനിടെ മകൻ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടില്ലെന്ന് പ്രതി ഷൈജു തോമസിന്റെ അമ്മ.കുഞ്ഞ്ഉറക്കത്തിൽ വീണതാണെന്നാണ് കരുതിയത്. മകന് പെൺകുഞ്ഞായതിൽ എതിർപ്പ് ഉണ്ടായായിരുന്നില്ല. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടില്ലെന്നും മേരി പ്രതികരിച്ചു.

അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ അച്ഛന്റെ ശ്രമം; തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമം

കുഞ്ഞ് തന്‍റേതല്ലെന്ന സംശയവും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് കേട്ട് കേൾവിയില്ലാത്ത ക്രൂരതയ്ക്ക് ഒരച്ഛനെ പ്രേരിപ്പിച്ചതെന്നാണ് റിപോർട്ടുകൾ. മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കു‍ഞ്ഞിനെ കാലിൽ പിടിച്ച് വായുവിൽ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്.

മലപ്പുറത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്ന് സൂചനകൾ

മലപ്പുറത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍


Shiju’s mother reveals how her father tried to kill her in Angamaly

LEAVE A REPLY

Please enter your comment!
Please enter your name here