“അദ്ദേഹത്തിന്റെ ചിന്താഗതി കടല് പോലെ വിശാലമായിരുന്നു; ഓർമ ദിനത്തിൽ ദുബായ് ശിൽപി ഷെയ്ഖ് റാഷിദിനെ അനുസ്‌മരിച്ച് ഷെയ്ഖ് മുഹമ്മദ്

0
136

ഓർമ ദിനത്തിന് മുന്നോടിയായി ദുബായ് ശില്പിയും പിതാവുമായ ഷെയ്ഖ് റാഷിദിനെ ഓർത്തെടുത്ത് യുഎഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്. “അദ്ദേഹം സംസാര പ്രിയനായിരുന്നു, എന്നാൽ വലിയൊരു ചിന്തകൻ കൂടിയായിരുന്നു, അദ്ദേഹത്തിന്റെ ചിന്താഗതികൾ കടല് പോലെ വിശാലമായിരുന്നു, ജനങ്ങൾക്ക് മുൻപേ അദ്ദേഹം സഞ്ചരിച്ചു, അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ കാലത്തിന് മുൻപേ സഞ്ചരിച്ചു, അദ്ദേഹം ദുബായ് നഗരത്തെയും ഭാര്യ ലത്തീഫയെയും സ്‌നേഹിച്ചു, അദ്ദേഹത്തിന്റെ പ്രവർത്തിയെ പറ്റിയുള്ള സംസാരമണ്ഡലം സൃഷ്‌ടിച്ച ശേഷമാണ് ഭൂമി വിട്ടുപോയത്, ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 1990 ഒക്ടോബർ 7നാണ് ഷെയ്ഖ് റാഷിദ് ഇഹലോകം വെടിയുന്നത്, നാളേക്ക് മുപ്പത് വർഷം തികയും, ദുബായ് നഗരത്തെ അത്യന്തം ആധുനികവൽക്കരിച്ച് സ്വപ്നനഗരിയാക്കി മാറ്റിയത് ഷെയ്ഖ് റാഷിദിന്റെ അശ്രാന്തപരിശ്രമങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here