കോവിഡ് അനുഭവങ്ങൾ യുഎഇയിൽ ഭക്ഷ്യ സുരക്ഷാ ഉറപ്പ് വരുത്താൻ ഉപയോഗപ്പെടുത്തണമെന്ന് ഷെയ്ഖ് മുഹമ്മദ്

0
271

കോവിഡ് അനുഭവങ്ങൾ യുഎഇയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ ഉപയോഗപ്പെടുത്തണമെന്ന് യുഎഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രസ്താവിച്ചു. കോവിഡ് യുഎഇക്ക് പ്രതിസന്ധികളെ ക്രയാത്മകമായി നേരിടേണ്ട രീതിയെപ്പറ്റി അവബോധം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണവും ജലവും യുഎഇയുടെ പ്രധാന പരിഗണനകളിൽ ഒന്നാണെന്നും ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് യുഎഇ കൂടുതൽ പ്രാധാന്യം കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സഹായത്തോടെ യുഎഇക്ക് ആവശ്യമായ വിഭവങ്ങൾ അവിടെ തന്നെ കൃഷി ചെയ്യാനുള്ള നടപടിയിലേക്ക് യുഎഇ കടന്നേക്കുമെന്നാണ് സൂചകൾ.

യുഎഇ കൃഷി ചെയ്യാനുള്ള നടപടിയിലേക്ക് കടക്കുമോ എന്നാണ് അറിയാനിരിക്കുന്നത്, ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌താണ്‌ നിലവിൽ യുഎഇ അടക്കം ഗൾഫ് രാഷ്ട്രങ്ങളിൽ ഭക്ഷണ വിഭവങ്ങൾ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here