More

  വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ടത്തിന് ശേഷം അധ്യാപകർ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണ്; പരിഹാസവുമായി കെപിഎ മജീദ്

  Latest News

  സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും,സര്‍ക്കാരിന് നിര്‍ണായകം

  കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. ഹര്‍ജിയിലെ വാദത്തിനിടെ...

  ഇടുക്കി രാജമലയിൽ മണ്ണിനടിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി; ഇന്ന് കണ്ടെടുത്തത് 17 മൃതദേഹങ്ങൾ, തിരച്ചിൽ തുടരുന്നു

  ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന്...

  ഗുജറാത്തിലേക്ക് മാറ്റിപ്പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല! കോൺഗ്രസ് പാളയത്തിൽ എത്തിയെന്ന് സംശയം, ഏത് വിധേനയും ഭരണം നിലനിർത്താൻ ഗെഹ്‌ലോട്ട്

  കൂറുമാറ്റം ഭയന്ന് ഗുജറാത്തിലേക്ക് മാറ്റി പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല, ഇവരെ നിഗൂഢ കേന്ദ്രങ്ങളിൽ മാറ്റി പാർപ്പിച്ചു എന്നാണ് സൂചനകൾ, ഇവർ...

  കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ട സംഭവത്തിൽ പിന്നെ അധ്യാപകർ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.
  എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

  ‘ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ പാമ്ബ് കടിച്ചു എന്ന് കരുതി സംസ്ഥാനനത്തെ മുഴുവന്‍ സ്‌കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അദ്ധ്യാപകര്‍. വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം ഉണ്ടാവുന്നില്ല,’ കെ പി എ മജീദ് പറഞ്ഞു. മാനേജ്‌മെന്റുകളെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയത്.
  എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സര്‍ക്കാര്‍ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും ആവര്‍ത്തിച്ചിരുന്നു.
  എയ്ഡഡ് സ്‌കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.നിലവില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപക തസ്തികകളിലേക്കുള്ള നിയമനം അതത് മാനേജ്മെന്റാണ് നടത്തുന്നത്. ഇനി സര്‍ക്കാര്‍ ഇടപെടല്‍ കൂടിയുണ്ടാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. പതിറ്റാണ്ടുകളായി മാനേജ്മെന്റുകള്‍ പിന്തുടരുന്ന നിയമന രീതിയാണ് അവസാനിക്കാന്‍ പോകുന്നത്. അനധികൃത നിയമനങ്ങള്‍ വരുത്തിവെക്കുന്ന വന്‍സാമ്ബത്തിക ബാധ്യതയും പരാതികളുമാണ് നിയമനങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

  സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ പാമ്ബുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. അധ്യാപകരുടെ അനാസ്ഥയും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതുമാണ് പ്രധാന മരണകാരണമായി പറഞ്ഞത്. കേസില്‍ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്താതിരുന്നതും വിമര്‍ശനങ്ങള്‍ക്കിടയാക്കി.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും,സര്‍ക്കാരിന് നിര്‍ണായകം

  കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. ഹര്‍ജിയിലെ വാദത്തിനിടെ...
  - Advertisement -

  More Articles Like This

  - Advertisement -