കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച തരൂര്‍, വിശദമായ ചര്‍ച്ച നടന്നുവെന്നും പരിഹാരങ്ങള്‍ കണ്ടെത്തിയെന്നും ട്വീറ്റ് ചെയ്തു. മൂന്ന് ദിവസമായി രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരം ഇന്നാണ് അവസാനിക്കുന്നത്. ശേഷം കോണ്‍ഗ്രസ് നേതൃത്വം പുതിയ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് കരുതുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കാന്‍ പോകുന്ന പദ്ധതികളും പ്രവര്‍ത്തന രേഖയുമാണ് ചിന്തന്‍ ശിബിരത്തിലെ ചര്‍ച്ചകളില്‍ ഉരുതിരിയുന്നത്.
വ്യത്യസ്തങ്ങളായ ചര്‍ച്ചകള്‍ നടന്നുവെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയെന്നുമാണ് തരൂര്‍ പങ്കുവച്ച ട്വീറ്റിലെ സൂചന. പാര്‍ട്ടിയില്‍ ജനാധിപത്യം വേണമെന്ന് നേരത്തെ വിമത നേതാക്കള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ പാടില്ല. ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടുവരവെയാണ് കോണ്‍ഗ്രസിലെ ആഭ്യന്തര ജനാധിപത്യം ശക്തിപ്പെട്ടുവെന്ന് തരൂര്‍ പറയുന്നത്. മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.