കോവിഡ് പ്രതിരോധത്തിൽ മോദിക്ക് വീഴ്ച പറ്റിയെന്ന് ലാഹോർ സാഹിത്യോത്സവത്തിൽ ശശി തരൂർ; അന്താരാഷ്ട്രവേദിയിൽ തരൂർ രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്ന് ബിജെപി

0
47

കോവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീഴ്ച പറ്റിയെന്ന് ശശി തരൂർ, ലാഹോർ സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന വിർച്യുൽ പ്രസംഗത്തിലാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്, അന്താരാഷ്ട്രവേദിയിൽ തരൂർ ഇന്ത്യയെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് ബിജെപി നേതാക്കൾ രംഗത്ത് വന്നു, ഇതോടെ മുതിർന്ന അഭിഷേക് മനു സിംഗ് വി, സച്ചിൻ പൈലറ്റ് എന്നിവർ കോൺഗ്രസ് നേതാക്കൾ തരൂരിന് പിന്തുണയുമായി രംഗത്ത് വന്നു, സത്യം മറച്ച് വെച്ചാണ് ബിജെപി എല്ലാ കാലത്തും മുന്നോട്ട് പോയതെന്ന് സിംഗ് വി കുറ്റപ്പെടുത്തി.

അദ്വാനി മുഹമ്മദലി ജിന്നയുടെ കബറിടം സന്ദർശച്ചതും വാജ്‌പേയുടെ യാത്രയും നരേന്ദ്ര മോദി പ്രോട്ടോകോൾ കാറ്റിൽ പറത്തി നവാസ് ഷെരീഫിനെ കാണാൻ പോയതും അടക്കമുള്ള സന്ദർഭങ്ങൾ നിരത്തിയാണ് സച്ചിൻ പൈലറ്റ് തരൂരിന് പ്രതിരോധം തീർത്തത്.

കോവിഡ് സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധിയെ പറ്റി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്, എന്നാൽ ബിജെപി ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ചു. കോവിഡിന്റെ പേരിൽ തബ്ലീഗ് പ്രവർത്തകരെ അടക്കം വേട്ടയാടിയത് അടക്കം തരൂർ ലാഹോറിൽ പ്രസംഗിച്ചു എന്നാണ് ടൈംസ് നൗ പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here