തരൂരിനൊപ്പമുള്ള ചിത്രം പങ്കുവെച്ച ആര്‍ജെ പുര്‍ഖക്ക് നേരെ സൈബര്‍ ആക്രമണം; അശ്ലീല ട്രോളുകള്‍

0
328

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരുമായുള്ള അഭിമുഖത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആര്‍ജെ പുര്‍ഖക്ക് നേരെ സൈബര്‍ ആക്രമണം. തരൂരുമൊത്തുള്ള ചിത്രത്തില്‍ അശ്ലീല കമന്റുകളും അധിക്ഷേപങ്ങളും നിറഞ്ഞു. ഇതോടെ ആക്രമണത്തിനെതിരെ പുര്‍ഖ രംഗത്തെത്തി. ജയ്പൂരില്‍ നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ ശശി തരൂരിനെ അഭിമുഖം ചെയ്തതിനു പിന്നാലെയാണ് പുര്‍ഖ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ ചിത്രം തരൂരിനെതിരെ ആക്രമണം നടത്താനായി സ്ത്രീവിരുദ്ധ ട്രോളുകളുണ്ടാക്കാനും അശ്ലീല കാപ്ഷനുകളോടെ പ്രചരിപ്പിക്കാനും ഉപയോഗിക്കുകയായിരുന്നു. തരൂരിന്റെ പുതിയ ഇര എന്ന രീതിയിലുള്ള ലൈംഗികചുവയോടെ അശ്ലീലകമന്റുകളോടെയാണ് ചിത്രം ട്വിറ്ററില്‍ വിവിധ അക്കൗണ്ടുകളില്‍ നിന്ന് പ്രചരിപ്പിച്ചത്.

തരൂരിനൊപ്പമുള്ള സ്ത്രീകളുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കാറുണ്ട്. അത് എത്രത്തോളമാണ് ആ സ്ത്രീകളെ ബാധിക്കുന്നതെന്ന് ഇപ്പോഴാണ് മനസിലായത്. സ്ത്രീവിരുദ്ധരായ അത്തരക്കാരുടെ ആക്രമണത്തില്‍ താനോ തന്നെപ്പോലുള്ള മറ്റ് സ്ത്രീകളോ തളരില്ലെന്നും തങ്ങളുടെ ജോലികളിലൂടെ അവരുടെ വെറുപ്പിനെകിരെ പ്രതികരിക്കുക തുടരുമെന്നും പുര്‍ഖ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here