ഇനി തന്നെ പ്രശംസിക്കുകയാണെങ്കിൽ കടുപ്പമുള്ള വാക്കുകൾ ഉപയോഗിക്കണമെന്ന് തരൂരിനോട് ചേതൻ ഭഗത്; അതിന് ശശി തരൂർ നൽകിയ മറുപടിയിലെ വാക്കുകൾ കണ്ട് കിളി പോയി ചേതൻ ഭഗത്തും സോഷ്യൽ മീഡിയയും

0
1281

ഇന്ത്യയിലെ യുവത്വം മൊബൈൽ ഫോണിൽ നിന്ന് തലയുയർത്തി യാഥാർഥ്യത്തിലേക്ക് ഇറങ്ങി വരണമെന്ന് ആഹ്വനം ചെയ്യുന്ന എഴുത്തുകാരൻ ചേതൻ ഭാഗത്തിന്റെ ഒരു ലേഖനം ഇന്ന് രാവിലെ ശശി തരൂർ ട്വിറ്ററിൽ ഷെയർ ചെയ്യുകയുണ്ടായി, ഇതിൽ ആഹ്ളാദവാനായ ഭഗത് ഇനി തന്നെ തന്നെ പ്രശംസിക്കുകയാണെങ്കിൽ കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കണമെന്ന് തരൂരിനോട് തമാശ രൂപേണ അഭ്യർത്ഥിച്ചിരുന്നു. ചേതൻ ഭഗത്തിന്റെ ട്വീറ്റ് കണ്ട തരൂർ ഒട്ടും അമാന്തിച്ചില്ല, കടുകട്ടി ഇംഗ്ലീഷിൽ ഒരുഗ്രൻ മറുപടി ചേതൻ ഭാഗത്തിന് നൽകി. ചേതൻ ഭഗത്തിനെ പ്രശംസിച്ച് കൊണ്ടാണ് ശശി തരൂർ ഇ ട്വീറ്റും ഇട്ടത്. മറുപടി കണ്ട ചേതൻ ഭഗത്ത് ഇപ്പോൾ കിളി പോയിരിക്കുകയാണ്. തരൂരിന്റെ മറുപടി വായിച്ചാൽ തനിക്ക് തലകറക്കം വരുമെന്നാണ് ഭഗത്ത് മറുപടി നൽകിയത്.

ഒന്നാം മോദി സർക്കാർ അധികാരത്തിൽ വരുന്ന സമയത്ത് പ്രഖ്യാപിത മോദി ഭക്തനായിരുന്നു ചേതൻ ഭഗത്, മോദി വന്നാൽ വികസനം വരുമെന്ന് നിലയിൽ നിരവധി തവണ അദ്ദേഹം എഴുതുകയുണ്ടായി. എന്നാൽ ഇപ്പോൾ ജിഡിപിയിലെ തകർച്ചയും നോട്ട് നിരോധനവും മറ്റും ഭഗത്തിനെ മാറ്റി ചിന്തിപ്പിച്ചിരിക്കുകയാണ്. ഇന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ബിജെപി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ നിശിതമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here