അനധികൃത സ്വത്ത് സമ്പാദനക്കേസ് ;13 മാസത്തെ അധിക ശിക്ഷ ഒഴിവാക്കാൻ പത്ത് കോടി രൂപയുടെ പിഴയടച്ച് ശശികല

0
290

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പത്ത് കോടി രൂപയുടെ പിഴയടച്ച് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായി വി.കെ ശശികല. സാമ്പത്തിക തിരിമറിക്കേസിൽ തടവിൽ കഴിയുന്ന ശശികലയക്ക് ഉടൻ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് അഭിഭാഷകൻ.

എന്നാൽ ശശികലയുടെ കാര്യത്തിൽ എ.ഐ.ഡി.എം.കെ നിലപാട് മാറ്റിയിട്ടില്ലെന്ന് മാത്രമല്ല തിരിച്ചെത്തുന്ന ശശികലക്കും കുടുംബത്തിനും പാർട്ടിയിലോ സർക്കാറിലോ സ്ഥാനമുണ്ടായിരിക്കുന്നതല്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി അറിയിച്ചു. അടുത്ത വർഷം ഏകദേശം ജനുവരിയോടെ ശശികല പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എ.ഐ.ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ വലംകെെയായി അറിയപ്പെട്ടിരുന്ന ശശികല തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബല നേതാവായാണ് അറിയപ്പെട്ടിരുന്നത്. ജയലളിതയുടെ മരണ ശേഷം മുഖ്യമന്ത്രിയായി അധികാരത്തിലേറാനുള്ള ശശികലയുടെ തന്ത്രങ്ങൾ പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2017ലാണ് ശശികല അറസ്റ്റിലാവുന്നത് . ബന്ധുക്കളോടൊപ്പമാണ് ശശികല ജയിലിൽ പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here