More

  സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്ന് വൈറസ് വ്യാപനം ഉണ്ടായതിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കം അപലപനീയം; രൂക്ഷവിമര്‍ശനവുമായി ശരദ് പവാര്‍

  Latest News

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ...

  ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

  സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ...

  കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

  മോസ്‌കോ: കൊവിഡിനെതിരെ ആദ്യ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി....

  മുംബൈ: നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിന്റെ പേരില്‍ രാജ്യത്തെ മുസ്ലിംകൾക്കെതിരെ ഒന്നടങ്കം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവർക്കെതിരെ രൂക്ഷവിമര്‍ശനവുമായി എൻ സി പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍. നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നടത്താന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു.

  മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ ഇതേപരിപാടിയ്ക്ക് സംസ്ഥാനത്ത് അനുമതി നിഷേധിച്ചതാണ്. മുംബൈയിലും സോളാപൂരിലുമായി വലിയ രണ്ട് സമ്മേളനങ്ങള്‍ നടത്താന്‍ ചിലര്‍ അനുമതി തേടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ സോളാപൂരില്‍ പരിപാടി നടത്താന്‍ തയ്യാറായ സംഘാടര്‍ക്കെതിരെ പൊലിസ് കര്‍ശന നടപടിയും സ്വീകരിച്ചു. മഹാരാഷ്ട്ര സർക്കാരിന് അത്തരമൊരു തീരുമാനം കൈക്കൊണ്ടെങ്കില്‍ ഡല്‍ഹി ഭരണകൂടത്തിന് എന്തു കൊണ്ട് ഇത് സാധിച്ചില്ല. ആരാണ് ഇതിന് അനുമതി നല്‍കിയത്- അദ്ദേഹം ചോദിച്ചു.

  നിസാമുദ്ദീനിലെ പരിപാടിയെ മാധ്യമങ്ങള്‍ വലിയ രീതിയില്‍ ഹൈപ്പ് ചെയ്യുകയാണെന്നും തുറന്നടിച്ചു. ഇതിന് മാധ്യമങ്ങള്‍ എന്തിനാണ് ഇത്രയും പ്രചാരണം നല്‍കുന്നത്- അദ്ദേഹം ചോദിച്ചു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്ന് വൈറസ് വ്യാപനം ഉണ്ടായതിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കം അപലപനീയമാണെന്നും രാജ്യത്തെ ഒരു മതവിഭാഗത്തെ അനാവശ്യമായി ലക്ഷ്യം വെക്കലാണിതെന്നും പവാര്‍ പറഞ്ഞു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല

  ദില്ലി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇന്നലെ...

  ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സൈബര്‍ സഖാക്കളെ ഉപയോഗിച്ച് മുഖ്യമന്ത്രി വേട്ടയാടുന്നു; കെ സുരേന്ദ്രന്‍

  കോഴിക്കോട്: സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണമെന്നും എത്ര ചോദ്യം ചോദിക്കണമെന്നും മുഖ്യമന്ത്രിയുടെ...

  പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശം: ഹിന്ദു പിന്‍തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി

  ന്യൂഡല്‍ഹി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി പെണ്‍മക്കള്‍ ജീവിതാവസാനംവരെ തുല്യ അവകാശമുളള മക്കള്‍ തന്നെയാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായി...

  വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം, സി പി എമ്മിനെതിരെ കോണ്‍ഗ്രസും ബി ജെ പിയും

  തൃശൂര്‍: വനിതാ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സി പി എമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും ബി ജെ പിയും രംഗത്തെത്തി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട്...

  ഇനി 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി, വിതരണം തടസപ്പെട്ടാല്‍ നഷ്ടപരിഹാരം അക്കൗണ്ടിലെത്തും

  ന്യൂഡല്‍ഹി: 24 മണിക്കൂറും രാജ്യത്ത് വൈദ്യുതി വിതരണം നടത്താന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇടതടവില്ലാതെ ജനങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.വൈദ്യുതി...
  - Advertisement -

  More Articles Like This

  - Advertisement -