More

  ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ പ്രതികളെ സഹായിച്ചത് ‘മീര’?: കാസർകോട് ടിക് ടോക്ക് താരത്തിന്റെ പങ്ക് എന്ത്? അന്വേഷണം ശക്തമാക്കി പോലീസ്

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് സഹായം നല്‍കിയ ‘മീര’യെ കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ്. പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പരാതി നല്‍കിയ മോഡലിന്റെ സുഹൃത്താണ് മീര. മീര പറഞ്ഞതനുസരിച്ചാണ് മോഡല്‍ തട്ടിപ്പു സംഘത്തിന് ഒരു ലക്ഷം രൂപ കൈമാറിയത്. പ്രതികളുടെ ചൂഷണത്തിനിരയായ മറ്റു പെണ്‍കുട്ടികളെ പാലക്കാട്ട് എത്തിച്ചതും മീരയാണ്. കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ തട്ടിപ്പു സംഘത്തിന് എത്തിച്ചു നല്‍കിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവര്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

  സംസ്ഥാനത്തിന് പുറത്ത് ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
  അതേസമയം, ഷംനയ്ക്ക് തട്ടിപ്പ് സംഘം അയച്ചുകൊടുത്ത ഫോട്ടോയിലെ ടിക് ടോക്ക് താരത്തിന് ഷംന കേസുമായി നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ കാസര്‍കോടുള്ള ഇയാളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഷംന ആവശ്യപ്പെട്ടപ്പോഴൊക്കെ ടിക് ടോക്ക് താരത്തിന്റെ നിരവധി ഫോട്ടോകള്‍ തട്ടിപ്പ് സംഘം നല്‍കിയിരുന്നു. ഇത് എങ്ങനെയാണ് സംഘത്തിന് കിട്ടിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

  ഇതിനിടെ, അറസ്റ്റിലായ നാല് പ്രതികളെ അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും നീക്കമുണ്ട്. ഇവരെ പാലക്കാട് രഹസ്യകേന്ദ്രത്തില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത്, തടഞ്ഞ് വയ്ക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ തുടങ്ങിയ വകുപ്പുകളും ചേര്‍ക്കും. സ്വര്‍ണ്ണക്കടത്തില്‍ ഇവര്‍ക്കുള്ള പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിദേശത്ത് നിന്നും സ്വര്‍ണ്ണം കടത്തിയവരെയും ചോദ്യം ചെയ്യും.

  സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ രമേശ് , ശരത്, അ‌ഷറഫ്, റഫീക്ക്, എന്നിവരാണ് അറസ്റ്റിലായത്. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണെന്നും പോലീസ് വ്യക്തമാക്കി. മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ സമീപിച്ചതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ലെന്നും എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ പന്തികേട് തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. പ്രതികള്‍ക്ക് എങ്ങനെയാണ് ഷംന കാസിമിന്റെ സ്വകാര്യ നമ്പർ കിട്ടിയതെന്ന് പരിശോധിക്കും.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5.30 ല​ക്ഷ​ത്തി​ലേ​ക്ക്

  ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു. അഞ്ചേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. അ​തേ​സ​മ​യം, രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന...

  വീണ്ടും ഇരുന്നുര്‍ കടന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,...

  കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം;രോഗ ബാധിതർ 20,000 ലേക്ക് കടന്നു

  ബംഗളൂരു;കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം രോഗ ബാധിതർ 20,000 ലേക്ക് കടന്നു രണ്ട് ദിവസത്തിനുള്ളിൽ കര്‍ണാടകയില്‍ 3000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1694...

  ഒറ്റ ദിവസം കൊണ്ട് യുഎഇയില്‍ നടത്തിയത് 54,000 കോവിഡ് പരിശോധന

  ദുബായ്:വെള്ളിയാഴ്ച്ച മാത്രം യുഎഇയില്‍ 54,000 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ പൗരന്മാര്‍ക്കും, താമസക്കാര്‍ക്കും കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുന്നതിനുള്ള സൗകര്യം ദിവസങ്ങള്‍ക്കു മുമ്പ് യുഎഇ സര്‍ക്കാര്‍...

  കോവിഡ് അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കം; ട്രംപ്

  വാഷിങ്ടണ്‍: കോവിഡ് അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമെന്ന് ട്രംപ്: 'ചൈനയില്‍നിന്നുള്ള മഹാമാരി, അതാണിത്, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നുതന്നെയായിരുന്നു, പക്ഷേ അവരതിന് അനുവദിച്ചു. ഞങ്ങള്‍ പുതിയൊരു വ്യാപാര കരാര്‍ ഒപ്പിട്ടിരുന്നു....
  - Advertisement -

  More Articles Like This

  - Advertisement -