More

  നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതികള്‍ക്കെതിരെ പരാതിയുമായി കൂടുതൽ പെണ്‍കുട്ടികള്‍ കൂടി

  Latest News

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; 22 കാരന്‍ അറസ്റ്റില്‍

  പട്യാല : മധുരപലഹാരം നല്‍കാമെന്ന് പ്രലോഭിച്ച്‌ പിഞ്ചുബാലികയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഞ്ചാബിലെ പട്യാല ജില്ലയിലെ സമാന ബ്ലോക്കിലാണ് സംഭവം....

  22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

  പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം....

  രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്....

  കൊച്ചി: പ്രമുഖ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണവും, സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. വിവാഹാലോചനയെന്ന വ്യാചേന വീട്ടിലെത്തി ബ്ലാക്ക്മെയില്‍ ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇത്തരത്തില്‍ മറ്റൊരു നടിയെയും ഒരു പ്രമുഖ മോഡലിനെയും പ്രതികള്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. വിവാഹലോചന എന്ന പേരില്‍ എത്തുകയും പിന്നീട് ഷംനയോട് ഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ നാലുപേരെയാണ് ഇന്നലെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ വാടാനപ്പിള്ളി ശാന്തി റോഡ് അമ്ബലത്ത് ‌റഫീഖ് മുഹമ്മദ് (30), കുന്നംകുളം കടവൂര്‍ കൊരട്ടിക്കര കമ്മക്കാട്ട് രമേഷ് കൃഷ്ണന്‍ (35), കൊടുങ്ങല്ലൂര്‍ കയ്പമംഗലം പുത്തന്‍പുര ശരത് ശിവദാസന്‍ (25), കുണ്ടലിയൂര്‍ നാലുമുക്ക് സെന്റര്‍ അമ്ബലത്ത് അഷ്റഫ് സെയ്ത് മുഹമ്മദ് (52) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

  പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയതായാണ് വിവരം. പരാതികളില്‍ പൊലീസ് ഇന്ന് കേസെടുക്കും.അതേസമയം പ്രതികള്‍ മാന്യത നടിച്ചാണ് ഇടപെടുന്നതെന്നും, കുടുംബം വഴി വന്ന വിവാഹാലോചന ആയിരുന്നതിനാല്‍ ആദ്യം സംശയം തോന്നിയിരുന്നില്ലെന്നും ഷംന പോലീസിനോട് പറഞ്ഞു. തങ്ങളുടെ പക്കല്‍ നിന്നും സ്വര്‍ണവും പണവും പ്രതികള്‍ തട്ടിയെടുത്തെന്നാണ് രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ പരാതി. കൂടാതെ സ്വര്‍ണ്ണക്കടത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇവര്‍ പറയുന്നു. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇവര്‍ നടിയില്‍ നിന്ന് 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്നും പൊലീസ് പറയുന്നു. വിവാഹാലോചനയുമായി എത്തിയ ഇവര്‍ വളരെ മാന്യതയോടെയാണ് ആദ്യം ഇടപെട്ടതെന്ന് ഷംന കാസിം പറഞ്ഞിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

  പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം....

  22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

  പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന്‍ (23)...

  രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്. 6,00,032 പേര്‍ക്കാണ് വ്യാഴാവ്ച വരെ രാജ്യത്ത്...

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; 22 കാരന്‍ അറസ്റ്റില്‍

  പട്യാല : മധുരപലഹാരം നല്‍കാമെന്ന് പ്രലോഭിച്ച്‌ പിഞ്ചുബാലികയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഞ്ചാബിലെ പട്യാല ജില്ലയിലെ സമാന ബ്ലോക്കിലാണ് സംഭവം. കുട്ടിയുടെ അയല്‍വാസി കൂടിയായ 22 കാരനാണ്...
  - Advertisement -

  More Articles Like This

  - Advertisement -