കർഷകർക്ക് പിന്തുണയുമായെത്തിയ ഷഹീൻബാഗ് സമരണയിക ബിൽകീസ് ബാനു കസ്റ്റഡിയിൽ

0
84

കാർഷിക നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ഷഹീൻബാഗ് സമരണയിക ബിൽകീസ് ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, ഡൽഹി- ഹരിയാന അതിർത്തിയായ സിംഗുവിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

‘ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. കര്‍ഷക സമരത്ത പിന്തുണയ്ക്കാന്‍ അവിടെയെത്തും. അവര്‍ക്കായി ശബ്ദമുയര്‍ത്തും. കേന്ദ്രം നമ്മുടെ ശബ്ദം കേട്ടേ മതിയാകു’ സമരത്തിൽ പ്രവേശിക്കും മുൻപ് ബിൽകീസ് ബാനു പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ സമരത്തിന് നേതൃത്വം നൽകിയ ബിൽകീസ് ബാനു ബിൽകീസ് ദാദി എന്ന നിലയിലാണ് പ്രശസ്തിയാർജ്ജിച്ചത്, ഐതിഹാസികമായ സമരത്തിന് നേതൃത്വം നൽകിയതിന് പിന്നാലെ ടൈം മാസിക ലോകത്തെ സ്വാധീനിച്ച വ്യക്തികളിൽ ഉൾപ്പെട്ടിരുന്നു.

അതേസമയം കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രംഗത്ത് വന്നു, ഡൽഹി ഗാസിപൂർ അതിർത്തിയിൽ നൂറുകണക്കിന് ആളുകളാണ് ആസാദിനോടൊപ്പം പ്രതിഷേധവുമായി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here