നാട്ടിലേക്ക് പോവാന്‍ ലഭിച്ച അവസരത്തിലും മറ്റൊരാള്‍ക്കായി അത് മാറ്റി വെച്ച നിതിന്‍, അനിവാര്യമായ യാത്രക്ക് അസമയത്ത് പുറപ്പെട്ടിരിക്കുന്നു; നിതിൻ ചന്ദ്രനെ അനുസ്മരിച്ച് ഷാഫി പറമ്പിൽ

0
297

ഷാര്‍ജയില്‍ മരിച്ച നിതിൻ ചന്ദ്രനെ അനുസ്മരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍. നാട്ടിലേക്ക് പോവാന്‍ ലഭിച്ച അവസരത്തിലും മറ്റൊരാള്‍ക്ക് വേണ്ടി അത് മാറ്റി വെച്ച നിതിന്‍ ഇപ്പോ അനിവാര്യമായ യാത്രക്ക് അസമയത്ത് പുറപ്പെട്ടിരിക്കുന്നുവെന്നും സജീവമായി കൊവിഡ് കാലത്ത് യുവതയുടെ കരുതല്‍ അടയാളപ്പെടുത്തിയ മനുഷ്യ സ്‌നേഹിയാണെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

എന്താ പറയേണ്ടതെന്ന് അറിയുന്നില്ല. പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാന്‍ ഇനി നിതിന്‍ ഇല്ല. ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ള പ്രവാസ ലോകത്ത് കുടുങ്ങി കിടന്നവരെ നാട്ടിലെത്തിക്കാന്‍ 7 മാസം ഗര്‍ഭിണിയായ ആതിര നിയമപോരാട്ടാം നടത്തുമ്പോള്‍ അതിന് കരുത്ത് പകര്‍ന്ന നിധിന്‍ ഭാര്യയോടോന്നിച്ച് നാട്ടില്‍ പോണില്ലേ എന്ന് ചോദിച്ചവരോട് പറഞ്ഞത് ആരെങ്കിലും അത്യാവശ്യക്കാരുണ്ടെങ്കില്‍ പൊയ്‌ക്കോട്ടേ എന്നായിരുന്നു.

ഐപ്പ് വള്ളിക്കാടൻ എഴുതിയത് പോലെ നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ .. ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും?. നാട്ടിലേക്ക് പോവാന്‍ ലഭിച്ച അവസരത്തിലും മറ്റൊരാള്‍ക്ക് വേണ്ടി അത് മാറ്റി വെച്ച നിതിന്‍ ഇപ്പോ അനിവാര്യമായ യാത്രക്ക് അസമയത്ത് പുറപ്പെട്ടിരിക്കുന്നു.

നിയമ പോരാട്ടത്തിന് തയ്യാറായ ആതിരക്ക് ആദരമെന്നോണം കൊടുത്ത യൂത്ത് കെയര്‍ ടിക്കറ്റിന് പകരമായി 2 സാധാരണക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയ നിതിന്‍ അന്ന് തൊട്ട് ഇന്ന് വരേയും സജീവമായി കോവിഡ് കാലത്ത് യുവതയുടെ കരുതല്‍ അടയാളപ്പെടുത്തിയ മനുഷ്യ സ്‌നേഹിയാണ്. പരിചയമുള്ളവര്‍ക്കെല്ലാം വിങ്ങുന്ന വേദനയാണെങ്കില്‍ ഇല്ലാത്തവര്‍ക്കും നികത്താനാവാത്ത നഷ്ടം തന്നെയാണ് ഈ വിയോഗം… കാരണം സ്വന്തം കാര്യത്തിനേക്കാള്‍ മേലെ മറ്റുള്ളവരുടെ ആവശ്യങ്ങളെ പ്രതിഷ്ഠിച്ച ഒരാളാണ് നമ്മളോട് വിട പറഞ്ഞത്.

എന്താ പറയേണ്ടതെന്ന് അറിയുന്നില്ല .പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാൻ ഇനി നിതിൻ ഇല്ല . ഗർഭിണികൾ ഉള്‍പ്പടെയുള്ള പ്രവാസ…

Posted by Shafi Parambil on Monday, June 8, 2020


Shafi Parambil to commemorate Nitin Chandran

LEAVE A REPLY

Please enter your comment!
Please enter your name here