രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

Must Read

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു..
എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്കാണ് ഇനി ചുമതല.

വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി.

എം.പി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ സി.പി.ഐ.എം വയനാട് ജില്ലാ നേതൃത്വത്തിന് നേരെ സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ വെച്ചും വിമര്‍ശനമുയര്‍ന്നിരുന്നു. സി.പി.ഐ.എമ്മിന്റെ വയനാട് ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനെയൊരു സമരം നടക്കുമോ എന്ന വിമര്‍ശനമായിരുന്നു സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.

Latest News

കോടിയേരിയുടെ ഭൗതികശരീരം ജന്മനാട്ടിൽ; ഇന്ന് സംസ്കാരം

കണ്ണൂ‍ർ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം ഇന്ന് ഉച്ചക്ക് കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. രാവിലെ...

More Articles Like This