ലൈംഗികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി; ഭര്‍ത്താവിനെതിരെ പീഡന പരാതിയുമായി ബോളിവുഡ് നടി പൂനം പാണ്ഡെ

0
736

മുംബൈ: ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെ പീഡന പരാതിയുമായി ബോളിവുഡ് നടി പൂനം പാണ്ഡെ. ഇതിന് പിന്നാലെ ഭര്‍ത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയിലാണ് പൂനമിപ്പോള്‍. ഇവിടെ വച്ചാണ് സംഭവം നടന്നതെന്നും പൂനം പരാതിയില്‍ പറയുന്നു. നടിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും സാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് പൂനം പരാതിയുമായി സമീപിച്ചത്. ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തുക്കാരം ചവാന്‍ പറഞ്ഞു. പൂനത്തിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് തങ്ങള്‍ വിവാഹിതരായെന്ന് പ്രഖ്യാപിച്ച് സാമും പൂനവും സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here