പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം വര്‍ധിക്കുന്നു; ശിക്ഷയായി നിര്‍ബന്ധിത വന്ദ്യംകരണവും വധശിക്ഷയും

0
115

14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ വിധിച്ച് നൈജീരിയയിലെ കടുന സംസ്ഥാനം. കോവിഡ് കാലത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം വ്യാപകമായതിനെത്തുടര്‍ന്ന് നിര്‍ബന്ധിത വന്ധ്യംകരണം നടത്താനും നടപടിയുണ്ട്. കുട്ടികളെയും സ്ത്രീകളും ആക്രമണങ്ങളില്‍ നിന്ന് പരമാവധി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ശന ശിക്ഷ നടപ്പാക്കുന്നതെന്ന് ഗവര്‍ണര്‍ നാസിര്‍ അഹമ്മദ് എല്‍ റുഫായി അറിയിച്ചു.

നേരത്തെയും ഉണ്ടായിരുന്നെങ്കിലും അടുത്തകാലത്താണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സ്ത്രീകള്‍ക്ക് എതിരായ ആക്രമണങ്ങള്‍ കൂടിയത്. വധശിക്ഷ ഉള്‍പ്പെടെയുള്ള പരമാവധി ശിക്ഷ തന്നെ വേണമെന്ന് സ്ത്രീ സംഘടനകള്‍ നാളുകളായി ആവശ്യപ്പെടുകയാണ്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നൈജീരിയയിലെ കടുന സംസ്ഥാത്തെ പുതിയ നിയമങ്ങള്‍ ആയിരിക്കും ഇത്. 14 വയസ്സിനു മുകളിലുള്ളവരെ ബാലാത്സംഗം ചെയ്യുന്നവരെ ജിവപര്യന്തം തടവിനും വിധിക്കും.

നേരത്തെ ഇത് 21 വര്‍ഷം വരെ നീളുന്ന തടവായിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കായിരുന്നു ജീവപര്യന്തം തടവ് നല്‍കിയിരുന്നത്. 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സ്ത്രീകളുടെ അണ്ഡവാഹിനി കുഴലുകള്‍ നീക്കം ചെയ്യാനും കടുനയിലെ പുതിയ പീനല്‍ കോഡില്‍ വ്യവസ്ഥയുണ്ട്. കോവിഡിനെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ കര്‍ശനമാക്കിയതോടെ പല വീടുകളിലും സ്ത്രീകളും പെണ്‍കുട്ടികളും ശാരീരിക-മാനസിക പീഡനങ്ങള്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ട്. മിക്കവാറും എല്ലാം വിനോദ വ്യവസായങ്ങളും അടച്ചിട്ടതോടെ മിക്കവരും കൂടുതല്‍ സമയവും വീട്ടിനുള്ളില്‍ തന്നെയാണ് കഴിയുന്നത്. ഇത് പീഡനങ്ങള്‍ സമാനതകളില്ലാതെ വര്‍ധിക്കാന്‍ ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here