ചാർട്ടേർഡ് വിമാനത്തിൽ വെച്ച് യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. ഇന്ന് പുലര്‍ച്ചെ മസ്കറ്റിൽ നിന്ന് കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഒമാൻ സമയം ഇന്നലെ രാത്രി 10.55നാണ് യുവതി കരിപ്പൂരിലേക്ക് യാത്ര തിരിച്ചത്. രാവിലെ 4:30ന് വിമാനം കരിപ്പൂരിലെത്തുകയായിരുന്നു. ഇതിനിടയിൽ പലവട്ടം അതിക്രമമുണ്ടായെന്നാണ് യുവതിയുടെ പരാതി.
തുടർന്ന് കരിപ്പൂരിലെത്തിയ ശേഷം യുവതി പോലീസ് എയ്ഡ് പോസ്റ്റിലും പരാതി നൽകി. എന്നാല്‍ രേഖാമൂലം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു നിർദേശം. തുടർന്ന് യുവതിയുടെ ഭർത്താവ് ഇമെയിൽ വഴി പോലീസില്‍ പരാതി നൽകുകയായിരുന്നു. ഇമെയിൽ പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ഐപിസി 353 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
RECENT POSTS
മലപ്പുറത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍
Sexual assault against a young woman