കണ്ണൂരിൽ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

0
339

കണ്ണൂരിൽ കഴുത്തിൽ സാരി കുരുങ്ങി ഏഴുവയസ്സുകാരൻ മരിച്ചു. കണ്ണൂർ വാരത്തെ റിജ്വൽ എന്ന എഴുവയസ്സുകാരനാണ് ബന്ധുവീട്ടിൽ വച്ച് മരിച്ചത്. അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ബന്ധുവീട്ടിൽ താമസിക്കാനെത്തിയതായിരുന്നു റിജ്വലിന്റെ കുടുംബം. ഈ വീട്ടിലെ കുട്ടികളുമായി റിജ്വൽ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. ഇതിന്റെ വിഷമത്തിൽ റിജ്വൽ മുറിയിലേക്ക് പോയി കമഴ്ന്നു കിടക്കുകയായിരുന്നു എന്നാണ് വിവരം. എന്നാൽ ഒരു മണിക്കൂറിന് ശേഷം റിജ്വൽ സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിച്ചെന്നും റിജ്വലിന്റെ അമ്മമ്മയും പ്രതികരിച്ചു.

RECENT POSTS

രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്; റിയാസ്- വീണ വിവാഹത്തിൽ ട്രോളുകൾക്ക് മറുപടിയുമായി രാഹുൽ ഈശ്വേർ

ഇന്ന് അഞ്ച് ഹോട്സ്പോട്ടുകൾ; കാസർകോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഹോട്സ്പോട്ട്

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല വീഡിയോ വാട്‌സാപ് ഗ്രൂപ്പില്‍ ഷെയർ ചെയ്തു; അധ്യാപകനെതിരെ പോക്സോ കേസ്

CONTENT: Seven year old dies in kannur

LEAVE A REPLY

Please enter your comment!
Please enter your name here