More

    സീരിയല്‍ നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചു

    Must Read

    പ്രമുഖ സീരിയല്‍ നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഇവരെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.

    ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്‌, തിങ്കളാഴ്ച രാത്രിയാണ് നടി വസതിയില്‍ ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എട്ട് ബ്രീസറുകളും ഉറക്ക ഗുളികകളും കഴിച്ചാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

    ഭര്‍ത്താവുമായുള്ള പ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഭര്‍ത്താവ് ശ്രീധര്‍ റെഡ്ഡിക്കെതിരെ മൈഥിലി കേസ് കൊടുത്തിരുന്നു. തന്റെ ഭര്‍ത്താവും മറ്റ് നാല് പേരും ഉപദ്രവിച്ചെന്ന് ആരോപിച്ച്‌ അവര്‍ പിഎസ് പഞ്ചഗുട്ട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

    അതേസമയം, മൈഥിലിയുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്ന്, അവര്‍ നടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി അവരുടെ താമസസ്ഥലത്തേക്ക് കുതിച്ചു. നടിയെ അവിടെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും, തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News