സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
212

സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 2862 പേർ രോഗമുക്തി നേടി, 3781 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ, 498 പേരുടെ രോഗ ഉറവിടം വ്യക്തമല്ല, ഇന്നും ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരം ജില്ലയിൽ തന്നെയാണ്. കോവിഡ് ബാധയിലിരിക്കെ മരിച്ച 18 പേരുടെ മരണ കാരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് 86 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു, അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനും ഓഫിസിലെ ജീവനക്കാരനും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം രാജ്യത്ത് ശക്തമാവാൻ പോവുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു, ജനിതകവ്യാപനം സംഭവിച്ച വൈറസ് രോഗവ്യാപനം രൂക്ഷമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അൻപത് ദിവസത്തോളം കോവിഡിനോട് മല്ലിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ കൊല്ലം സ്വദേശി ടൈറ്റസിന്റെ ജീവിതം മുഖ്യമന്ത്രി പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here