ടി.പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസിന് സന്ദേശം; ലഭിച്ച വിവരം ഇങ്ങനെ

0
468

തൃശൂര്‍: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ സന്ദേശം. സെന്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നുവെന്നും ഉടന്‍ രക്ഷിക്കണമെന്നുമായിരുന്നു പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയ സന്ദേശം. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സന്ദേശം എത്തിയത്. തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയായിരുന്നു. ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് പൊലീസ് അന്വേഷണം നടത്തി. കാനുട്ടക മേഖലയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നായിരുന്നു ഫോണ്‍ കോള്‍ എത്തിയത്. ഉടന്‍ തന്നെ ഫ്‌ളാറ്റിലെത്തിയ പൊലീസ് എല്ലാ ഫ്‌ളാറ്റുകളിലും പരിശോധന നടത്തി. ഇതിനൊപ്പം തന്നെ സന്ദേശം ലഭിച്ച നമ്പറും പൊലീസ് പരിശോധിച്ചു.
ഇതില്‍ നിന്നും കാനാട്ടുകരയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന വയോധികയായ മുന്‍ അധ്യാപികയായിരുന്നു ഫോണ്‍ വിളിച്ചത് എന്ന് കണ്ടെത്തി. സംഗതി വ്യാജമാണെന്നും തെളിഞ്ഞു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here