സെല്‍ഫി വിത്ത് സ്വപ്‌ന സുരേഷ്, ചികിത്സയിലിരിക്കുന്ന സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത ആറ് വനിതാ പൊലീസുകാര്‍ക്ക് താക്കീത് നല്‍കി ഉന്നത ഉദ്യോഗസ്ഥര്‍

0
66

തൃശൂര്‍: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് പൊലീസുകാരുടെ സെല്‍ഫി. സംഭവം വിവാദമായതോടെ ആറു വനിതാ പൊലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണ്. അതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളില്‍ നിന്നു സ്വപ്ന ഫോണ്‍ ചെയ്തില്ലെന്ന് നഴ്‌സുമാര്‍ മൊഴി നല്‍കി.

ഇന്റലിജന്‍സ് അന്വേഷണത്തിലും ഫോണ്‍ വിളിച്ചതായി സൂചനയില്ല. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് ഇന്ന് ജയില്‍വകുപ്പിന് കൈമാറും. ആശുപത്രിയില്‍ വച്ച് സ്വപ്ന ഉന്നതരെ ഫോണില്‍ ബന്ധപ്പെട്ടെന്നു സൂചനയുണ്ടായിരുന്നു. വനിതാ സെല്ലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടുകയും ചെയ്തു.

ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാല്‍, അവരില്‍ ഒരാളുടെ ഫോണില്‍ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എന്‍ഐഎയ്ക്കു ലഭിച്ച സൂചന. സ്വപ്ന മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ 6 ദിവസങ്ങളില്‍ വനിതാ സെല്ലില്‍ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോണ്‍വിളി വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here