കപില്‍ മിശ്രയെ വിട്ടയച്ചു, യെച്ചൂരിയെപോലുള്ളവര്‍ക്കെതിരെ കുറ്റപത്രം; ഫാസിസം വേട്ട തുടരുന്നു

0
137

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, എക്കണോമിസ്റ്റ് ജയതി ഘോഷ്, ഡി.യു പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യൂമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയി എന്നിവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇതിനേക്കാള്‍ അസംബന്ധമായി മറ്റൊന്നുമില്ലെന്ന് ഭൂഷണ്‍ പ്രതികരിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുൾപ്പെടെയുള്ളവർക്കെതിതെ ദൽഹി കലാപത്തിൽ ​ഗൂഢാലോചനക്കുറ്റം ചുമത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺ​​ഗ്രസ് എം.പി ശശി തരൂർ. നമ്മുടെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇങ്ങനയെങ്കിൽ യഥാർത്ഥത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുകയും കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയും ചെയ്തവരെ വെറുതെ വിടുമോ?, എന്നും ശശി തരൂർ ചോദിച്ചു.

കപില്‍ മിശ്രയേയും കൂട്ടാളികളേയും വെറുതെ വിടുകയും അതേസമയം യെച്ചൂരി, യോഗേന്ദ്ര യാദവ്, ജയതി ഘോഷ്,അപൂര്‍വാനന്ദ്, രാഹുല്‍ റോയി എന്നിവര്‍ക്കെതിരെ കുറ്റപത്രം ചുമത്തുകയും ചെയ്ത നടപടിയില്‍ നിന്ന് ദല്‍ഹി കലാപത്തിന്റെ അന്വേഷണത്തില്‍ ദല്‍ഹി പൊലീസിന്റെ വഞ്ചനാപരമായ സ്വഭാവമാണ് വെളിവാകുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here