More

  ജനപ്രീതി കുറഞ്ഞ് രണ്ടാം മോദി സർക്കാർ; യുവാക്കൾ ബിജെപിയെ കയ്യൊഴിയുന്നു; എന്‍ആര്‍സി- സിഎഎ വിഷയം തിരിച്ചടിയായി; പുതിയ അഭിപ്രായ സർവേ ഫലം പുറത്ത്…. (വിശദമായ സർവേ ഫലം വായിക്കാം)

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  യുവാക്കൾ ബിജെപിയെ കൈവിടുന്നതായി പുതിയെ സർവേ. യുഗോവ് മിന്റ് സിപിആർ മില്ലേനിയൽ നടത്തിയ സർവേയിലാണ് രണ്ടാം മോദി സർക്കാരിനെയും ബിജെപിയെ പറ്റിയുമുള്ള അഭിപ്രായ സർവേ പുറത്ത് വിട്ടത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് ബിജെപിയെ അധികാരത്തിലേറാൻ സഹായിച്ചതെന്നും അഴിമതി ആരോപണത്തോടെ യുവാക്കൾ യുപിഎ സർക്കാരിനെ കയ്യൊഴിഞ്ഞെന്നും ആ ഘടകമാണ് ബിജെപിയെ അധികാരത്തിൽ വരാൻ സഹായിച്ചതെന്നും സർവേ പറയുന്നു. 2019ലും യുവസമൂഹം ബിജെപിയെ കൈവിട്ടില്ല. കൂടുതല്‍ സീറ്റ് നേടി നരേന്ദ്ര മോദി അധികാരത്തിലെത്തി. പാര്‍ട്ടിയുടെ പ്രഖ്യാപിത അജണ്ടകള്‍ വേഗം നടപ്പാക്കാന്‍ തുടങ്ങിയത് രണ്ടാം മോദി സര്‍ക്കാരാണ്. എന്നാല്‍ ഇത് ജനങ്ങളില്‍ ബിജെപി വിരുദ്ധ വികാരമുണ്ടാക്കിയെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്.

  പ്രവാസികളെ അധിക്ഷേപിച്ച് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ; വിവാദം

  പ്രഖ്യാപിത വിഷയങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കിയ ബിജെപിയുടെ നീക്കം മുതിര്‍ന്നവരില്‍ അനുകൂല നിലപാടാണെന്ന് സര്‍വെ വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ തലമുറയിലാണ് ബിജെപിക്കെതിരായ വികാരത്തിന് ഇടയാക്കിയത്. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ഉചിതമാണ് എന്ന് സര്‍വ്വെയില്‍ പങ്കെടുത്ത വലിയൊരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എന്‍ആര്‍സി, സിഎഎ എന്നിവ അനാവശ്യമാണ് എന്നും അവര്‍ പറയുന്നു. ഈ രണ്ട് വിഷയങ്ങളാണ് യുവ സമൂഹം എതിര്‍ക്കുന്നത്. വിവാദ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് യുവജനങ്ങളാണ്. കൂടാതെ നഗരങ്ങളിലെ യുവജനങ്ങള്‍ കാര്യമായും ആശങ്കപ്പെടുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തെ കുറിച്ചാണ്. സാമ്പത്തിക രംഗത്ത് ബിജെപിയുടെ പ്രവര്‍ത്തനം മികച്ചതല്ല എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

  അവസാന നിമിഷം അമിത് ഷാ കളത്തിലിറങ്ങി; മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം

  മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 2 വരെയാണ് യുഗവ്-മിന്റ്-സിപിആര്‍ മില്ലേനിയല്‍ സര്‍വ്വെ ഓണ്‍ലൈനില്‍ നടത്തിയത്. 184 നഗരങ്ങള്‍ സര്‍വ്വെയുടെ ഭാഗമായി. 10000ത്തിലധികം പേര്‍ പ്രതികരണം അറിയിച്ചു. 1981നും 1996നുമിടയില്‍ ജനിച്ചവരെയാണ് മില്ലേനിയല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1996ന് ശേഷം ജനിച്ചവര്‍, അതായത് 23 വയസില്‍ താഴെയുള്ളവരെ പോസ്റ്റ് മില്ലേനിയല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. 40 വയസിന് മുകളിലുള്ളവരെ മുതിര്‍ന്നവരുടെ ഗണത്തിലും. മുതിര്‍ന്നവര്‍ ഇപ്പോഴും ബിജെപിക്കൊപ്പം നിലയുറപ്പിക്കുന്നു എന്ന് സർവേ വ്യകത്മാക്കുന്നു. കൂടാതെ ഉത്തരേന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളിലുള്ളവര്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അനുകൂലമാണ്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പിന്തുണ കുറവാണ്. യുവജനങ്ങള്‍ക്കിയില്‍ സര്‍ക്കാരിന്റെ പല പ്രവര്‍ത്തനത്തിലും ആശങ്ക നിലനില്‍ക്കുന്നു. തെറ്റായ ദിശയില്‍ സഞ്ചാരം രാജ്യത്തെ സാമ്പത്തിക രംഗം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് സര്‍വ്വെയില്‍ ഭാഗമായ ഭൂരിഭാഗം യുവജനങ്ങളും അഭിപ്രായപ്പെട്ടു. ഹിന്ദു-മുസ്ലിം ഭിന്നത വര്‍ധിച്ചുവരുന്നതിലും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം കുറഞ്ഞുവരുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

  ഞാന്‍ ഇന്ദിരയുടെ പേരക്കുട്ടിയാണ്… ഭയമില്ല, നിങ്ങള്‍ക്ക് എന്ത് നടപടിയും എടുക്കാം, ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്കൂ

  പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ മിന്റ്, ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ യുഗവ്, ദില്ലി കേന്ദ്രമായുള്ള സിപിആര്‍ എന്നിവര്‍ സംയുക്തമായിട്ടാണ് സര്‍വ്വെ നടത്തിയത്. ഡിജിറ്റല്‍ ലോകത്ത് വ്യാപൃതരായ സമൂഹത്തിന്റെ അഭിപ്രായം സ്വരൂപിക്കുകയാണ് സര്‍വ്വെയിലൂടെ ചെയ്തത്. അതുകൊണ്ടുതന്നെ ഇത് രാജ്യത്തെ മൊത്തം ജനങ്ങളുടെ അഭിപ്രായമായി കാണാന്‍ സാധിക്കില്ല. കൂടാതെ ബിജെപിയെ ജനം പൂര്‍ണമായും കൈവിടുന്നുവെന്ന് സര്‍വ്വെയില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍, ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ജനപ്രീതി നഷ്ടപ്പെട്ടതായി സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. 2019ല്‍ നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത യുവജനങ്ങളില്‍ ഭൂരിഭാഗം പേരും ബിജെപി മതിയെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത്തവണ അവരില്‍ മിക്കവരും ആശങ്ക പ്രകടിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. എന്നാൽ ബിജെപിയെ എതിർക്കുന്ന യുവസമൂഹം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു എന്ന് ഇതുകൊണ്ട് അര്‍ഥമില്ല. പകരം പ്രാദേശിക കക്ഷികളോടുള്ള താല്‍പ്പര്യം യുവസമൂഹത്തിന് വര്‍ധിച്ചുവെന്നും സര്‍വ്വെയില്‍ വ്യക്തമാകുന്നു.

  വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ‘യുവതി’ പരിശോധനയിൽ ‘പുരുഷൻ’; സഹോദരിക്കും സമാന അവസ്ഥ; ഞെട്ടൽ…


  Second Modi govt. Youths abandon BJP; The NRC-CAA issue was a setback

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ സന്തോഷിക്കുന്നില്ല, എന്നാല്‍ സിബിഐ അന്വേഷണം വേണം: ഉമ്മന്‍ചാണ്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ സന്തോഷിക്കുന്നില്ല. പക്ഷെ സോളാര്‍ ആരോപണവും അതിനോട് അന്നത്തെ പ്രതിപക്ഷം എടുത്ത നിലപാടുകളും...

  18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള് കൂടി ഉള്‍പ്പെടുത്തി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 168 ആയി. അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ആലപ്പുഴ...

  ആശങ്കയൊഴിയാതെ കോവിഡ്; ലോകത്ത് 1.17 കോടി രോഗബാധിതര്‍; മരണം 5.40 ല​ക്ഷം ക​ട​ന്നു

  ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വ് തു​ട​രു​ന്നു. വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,40,660 ആ​യി. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,17,39,169 ആ​യി. 66,41,866 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്....

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ നിലനില്‍ക്കുന്ന നിയമസംവിധനാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള ശ്രമമാണ്...

  ഒടുവിൽ ശിവശങ്കർ പുറത്തേക്ക്

  തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ലഗേജ് സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. എന്നാല്‍ ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിട്ടില്ല. മിര്‍ മുഹമ്മദ്...
  - Advertisement -

  More Articles Like This

  - Advertisement -