സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ സജ്ജമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു, ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറക്ക് സ്കൂൾ തുറക്കും, ആദ്യഘട്ടത്തിൽ പൊതുപരീക്ഷകൾ ഉള്ള പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകൾ മാത്രമായിരിക്കും ആരംഭിക്കുക, സ്കൂൾ തുറന്ന ഉടൻ വാർഷിക പരീക്ഷകൾ നടത്തും.
സ്കൂൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടും സംസ്ഥാന സർക്കാർ മടിച്ച് നിൽക്കുകയായിരുന്നു, എന്നാൽ ജനുവരിയിൽ തുറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു, ഒരുപക്ഷെ അടുത്ത മാസത്തോട് കൂടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകൾ തുറന്നേക്കും എന്നാണ് ഇപ്പോൾ മനസിലാവുന്നത്.