ലാവ്‌ലിന്‍ കേസ് 26-ാം തവണയും സുപ്രീംകോടതി മാറ്റി

0
51

ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റിയത്. സിബിഐ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവം ചൂണ്ടികാട്ടിയാണ് സിബിഐ കേസ് മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നില്‍ വെച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും പ്രതിപട്ടികയിലുള്ള കസ്തൂരി രംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയുമാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരുന്നത്. ശക്തമായ വാദവുമായി സിബിഐ വന്നാല്‍ മാത്രമേ ഹര്‍ജി നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് യുയു ലളിത് സിബിഐയ്ക്ക് മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുമ്പ് സിബിഐ സമയം നീട്ടി ചോദിച്ചതിനാലാണ് ഇരുപത് തവണ കേസിന്റെ വാദം സുപ്രിംകോടതി മാറ്റിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here