തുർക്കി-സഊദി ബന്ധം കൂടുതൽ വഷളാകുന്നു, തുർക്കി ഉൽപ്പന്നങ്ങൾ സഊദി സ്ഥാപനങ്ങൾ ബഹിഷ്‌കരിച്ചു

0
135

തുർക്കിയുടെ നയങ്ങൾക്കെതിരെ അറബ് മേഖലയിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉയരുന്നു. തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ച് സഊദി സ്ഥാപനങ്ങൾ രംഗത്തെത്തി. തുർക്കി നയത്തിനെതിരെ ഉൽപ്പനങ്ങൾ ബഹിഷ്കരിച്ച് മറുപടി നൽകണമെന്ന സഊദി ചേംബർ ഓഫ് കൊമേഴ്‌സ് മേധാവി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുർക്കി ഉൽപ്പന്നങ്ങൾ വിൽക്കില്ലെന്ന് പ്രഖ്യാപിച്ച് സഊദി സ്ഥാപനങ്ങൾ രംഗത്തെത്തിയത്.

രാജ്യത്തെ ഭക്ഷ്യ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ തമീമി സൂപ്പർമാർക്കറ്റാണ് ആദ്യം തുർക്കി ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം പ്രഖ്യാപിച്ചത്. അൽ ഖഫാരി ഫർണിച്ചർ, കാർപെറ്റ് സ്ഥാപനവും തുർക്കി ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. കൂടുതൽ സഊദി സ്ഥാപനങ്ങൾ പിന്നാലെ ബഹിഷ്കരണ പ്രഖ്യാപനവുമായി രംഗത്തെത്തുമെന്നാണു റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here