കുറഞ്ഞ നിരക്കിൽ ഹജ്ജ് സേവനങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് മുന്നറിയിപ്പുമായി സൗദി ഹജജ്,മന്ത്രാലയം

സൗ​ദിയിലെ ആഭ്യന്തര തീർത്ഥാടകർക്ക് കുറഞ്ഞ നിരക്കിൽ ഹജ്ജ് സേവനങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി സൗദി ഹജജ്, ഉംറ മന്ത്രാലയം. സോഷ്യൽ മീഡിയ വഴി നടക്കുന്ന തട്ടിപ്പുകളിൽ പലതും വ്യാജ അക്കൗണ്ടുകൾ നിർമിച്ച് യാത്രക്കാരുടെ സ്യകാര്യ വിവരങ്ങൾ അഭ്യർത്ഥിച്ച് കൊണ്ടുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ രാജ്യത്തിനകത്ത് നിന്ന് ‘ഇഅ്തമർന’ എന്ന ഔദ്യോഗിക വെബ്സൈറ്റുവഴിയും മാത്രമാണെന്ന് ഹജജ് മന്ത്രാലയം കൂട്ടിച്ചേർത്തു. ഹജജ് കാംപെയ്നുകള്‍ പ്രോത്സാഹിപ്പിക്കുന്ന അനധികൃത കമ്പനികളെയോ ഓഫീസുകളെയോ വ്യക്തികളെയോ കുറിച്ച് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരികള്‍ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.