സൗദിയിൽ അന്താരാഷ്ട്ര വിമാന സർവ്വീസ് വിലക്ക് മെയ് 17 ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

0
245

റിയാദ്; നിബന്ധനകൾ പാലിച്ച് യാത്ര ചെയ്യാം റിയാദ്: സൗദി അറേബ്യ മെയ് പതിനേഴു മുതൽ അന്താരാഷ്ട്ര വിമാന സർവ്വീസ് വിലക്ക് ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിലക്ക് നീക്കുന്നതോടെ യാത്ര അനുവദിക്കപ്പെടുന്ന വിഭാഗങ്ങളെയും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഏതൊക്കെ രാജ്യങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടായിരിക്കുമെന്നതിനെ കുറിച്ച് ഇതിൽ സൂചനയൊന്നുമില്ല.

മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്.

1: കോവിഡ് വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചവ സഊദി പൗരന്മാർ. ഒരു ഡോസ് ലഭിച്ചവരിൽ 14 ദിവസങ്ങൾ കഴിഞ്ഞുവെന്ന് തവക്കൽന അപ്ലിക്കേഷൻ വഴി സ്ഥിരീകരിക്കപ്പെട്ടവർക്കും അനുവാദം

2: കൊറോണ വൈറസിൽ നിന്ന് മുക്തരായവർ. വൈറസ് ബാധിച്ച് സുഖപ്പെട്ട് 6 മാസത്തിൽ താഴെ മാത്രമായവരായവർക്കാണ് അനുമതി.

3: ബന്ധപ്പെട്ട അധികാരികൾ പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, 18 വയസ്സിന് താഴെയുള്ള പൗരന്മാർ, സെൻട്രൽ ബാങ്ക് ഓഫ് സഊദി അറേബ

LEAVE A REPLY

Please enter your comment!
Please enter your name here