കോവിഡ് പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സഊദി നാളെ തീരുമാനമെടുത്തേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . കോവിഡ് രൂക്ഷമായി ഇപ്പോഴും തുടരുന്ന രാജ്യങ്ങളൊഴികെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് സഊദിയിലേക്ക് സര്‍വീസ് താമസമില്ലാതെ പുനരാരംഭിച്ചേക്കുമെന്നാണ് പത്രങ്ങള്‍ നല്കുന്ന സൂചന.
രാജ്യം പൂര്‍ണമായി കോവിഡ് മുക്തമായെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കുക ജനുവരിയിലാണെന്നും ഒരു മാസം മുമ്പേ തീയതി പ്രഖ്യാപിക്കുമെന്നും നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
കോവിഡ് കേസുകള്‍ ഇപ്പോഴും കൂടുതലുള്ളതിനാല്‍ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലേക്ക് വിലക്ക് തുടരുകയാണ്. എന്നാല്‍ ഇപ്പോഴും കോവിഡ് കേസുകള്‍ രൂക്ഷമായി തുടരുന്ന ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ഈ പ്രഖ്യാപനത്തില്‍ ഉള്‍പെടുമോ എന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികള്‍.