ശശി തരൂർ എം.പി യെ അപകീര്‍ത്തിപെടുത്തിയ കേസ്​: രവിശങ്കര്‍ പ്രസാദ്​ നേരില്‍ ഹാജരാകണമെന്ന്​ തിരുവനന്തപുരം സി.ജെ.എം കോടതി

0
70

ശശി തരൂര്‍ എം.പിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്​ നേരില്‍ ഹാജരാവണമെന്ന്​ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവിട്ടു. മെയ്​ രണ്ടിന്​ കോടതിയിലെത്താനാണ്​ ഉത്തരവ്​.

സുനന്ദ പുഷ്​കറി​​െന്‍റ മരണവുമായി ബന്ധപ്പെട്ട്​ രവിശങ്കര്‍ പ്രസാദ്​ ശശി തരൂരിനെതിരെ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍​െക്കതിരെ ശശി തരൂര്‍ നല്‍കിയ പരാതിയിലാണ്​ കോടതി നിര്‍ദ്ദേശം. സുനന്ദ പുഷ്​കര്‍ കേസില്‍ ശശി തരൂര്‍ കൊലപാതകിയാണെന്ന്​ രവിശങ്കര്‍ പ്രസാദ്​ ട്വീറ്റ്​ ചെയ്​തിരുന്നു.

ഇൗ അഭിപ്രായ പ്രകടനത്തിനെതിരെയാണ്​ തരൂര്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കേസ്​ ഫയല്‍ ചെയ്​തത്​.

LEAVE A REPLY

Please enter your comment!
Please enter your name here