മുസ്ലിം ലീഗുമായുള്ള സൗഹൃദ ബന്ധം നിലനിർത്തേണ്ടത് എല്ലാവരുടെയും ബാധ്യത- സമസ്‌ത

0
221

മുസ്ലിം ലീഗുമായുള്ള സൗഹൃദ ബന്ധം നിലനിർത്തേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്ന് ഇരു സംഘടനകളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പൂർവീക മഹത്തുക്കളിലൂടെ തുടർന്നുവന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമായും മുസ്​ലിം ലീഗും തമ്മിലെ സൗഹൃദ ബന്ധം സുദൃഢമാണെന്നും പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ഇ ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന ഒന്നും ഇരുഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങളും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പ്രസ്താവനയിൽ അറിയിച്ചു.

ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു, പ്രൊഫ ആലിക്കുട്ടി മുസ്‌ലിയാർ പ്രഭാഷണം നടത്തി, പികെ കുഞ്ഞാലിക്കുട്ടി എംപി വിഷയാവതരണം നടത്തി. ഇരുഭാഗത്ത് നിന്നും നിരവധി പേർ യോഗത്തിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here