More

    കശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ വ്യത്യാസമില്ലെന്ന് നടി സായ് പല്ലവി

    Must Read

    രാഷ്ട്രീയലോകത്ത് ചർച്ചാവിഷയമായി നടി സായ് പല്ലവിയുടെ പ്രസ്താവന.ജൂൺ 17 ന് പുറത്തിറങ്ങാനിരിക്കുന്ന വിരാട പർവം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു കശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ വ്യത്യാസമില്ലെന്ന സായ് പല്ലവിയുടെ പരാമർശം. അഭിമുഖത്തിനിടെ താരത്തിന്റെ രാഷ്ട്രീയ നിലപാട് ചോദിച്ചപ്പോഴാണ് സായ് പല്ലവി മറുപടി നൽകിയത്.

    ‘ ഞാൻ നിഷ്പക്ഷമായ രാഷ്ട്രീയ നിലപാടുള്ള പശ്ചാത്തലത്തിലാണ് വളർന്നത്. ഇടത് പക്ഷമെന്നും വലത് പക്ഷമെന്നും ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ആരാണ് യഥാർത്ഥത്തിൽ ശരിയെന്നും തെറ്റെന്നും എനിക്കറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് കാണിക്കുന്നുണ്ട്. അടുത്തിടെ, പശുവുമായി പോവുകയായിരുന്ന വ്യക്തിയെ മുസ്ലീമായതിന്റെ പേരിൽ കൊലപ്പെടുത്തിയ സംഭവവും നാം കണ്ടു. കൊലയ്ക്ക് ശേഷം ജയ് ശ്രീറാം എന്നാണ് അവർ വിളിച്ചത്. കശ്മീരിൽ നടന്ന സംഭവവും ഇതും തമ്മിൽ എവിടെയാണ് വ്യത്യാസം ?’ – സായി പല്ലവിയുടെ വാക്കുകൾ.

    കടപ്പാട് – 24 news

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News