സച്ചിൻ ടെണ്ടുൾക്കറിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

Must Read

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ വിമര്‍ശിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൾക്കറിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി.മലയാളികളുടെ അഭിമാനതാരമായ സഞ്ജു നയിക്കുന്ന ടീം ഫൈനലിൽ എത്തിനിൽക്കുന്ന സമയത്ത് സച്ചിൻ നടത്തിയ ഈ പരാമർശം അനുചിതമായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

എഫ്ബി പോസ്റ്റ് വായിക്കാം ;

ഐപിഎല്‍ ഫൈനല്‍ നടക്കാനിരിക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ സഞ്ജു വിമര്‍ശനം അനുചിതമാണെന്ന് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ഫൈനലില്‍ എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ റോയല്‍സ്.

ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഇതുവരെയുള്ള ഫോം തുടര്‍ന്നാല്‍ കപ്പ് ഉയര്‍ത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്. ഈ അവസരത്തില്‍ ആത്മവിശ്വാസം കെടുത്തുന്ന പരാമര്‍ശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനില്‍ നിന്ന് ഉണ്ടാകരുതായിരുന്നു.

https://www.facebook.com/comvsivankutty/posts/5775516812464992

ക്വാളിഫയര്‍ 2 ല്‍ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ അശ്രദ്ധമായി വിക്കറ്റ് കളഞ്ഞതിനെ സച്ചിൻ വിമർശിച്ചിരുന്നു.ഇതിന് പ്രതികരണമായിട്ടാണ് മന്ത്രി രംഗത്തെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This